കൊച്ചി:സംവിധായികയും നടിയുമായ വിജയ നിര്‍മ്മല 73 അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ഹൈദരാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം.മലയാളത്തിലെ ആദ്യകാല ഹിറ്റുകളിലൊന്നായ ഭാര്‍ഗവീ നിലയത്തിലെ ഭാര്‍ഗവിക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വിജയനിര്മ്മലയായിരുന്നു.വിവിധ ഭാഷകളിലായി മൊത്തം 44 ചിത്രങ്ങള്‍ സംവിധാനം ചെയ്ത വിജയനിര്‍മ്മല ഏറ്റവുമധികം സിനിമസംവിധാനം ചെയ്ത വനിത എന്ന ഗിന്നസ് റെക്കോര്‍ഡും സ്വന്തമാക്കി.
മലയാള സിനിമയിലെ ആദ്യ വനിതാ സംവിധായികയായ വിജയ നിര്‍മ്മല ഐ.വി ശശിയുടെ സഹായത്തോടെ കവിത എന്ന ചിത്രമാണ് സംവിധാനം ചെയ്തത്.ശിവാജി ഗണേശനെ നായകനാക്കിയും വിജയ നിര്‍മ്മല സിനിമ സംവിധാനം ചെയ്തു.2009 ല്‍ പുറത്തിറങ്ങിയ നേരമു ശിക്ഷയാണ് അവസാനമായി സംവിധാനം ചെയ്ത സിനിമ.
1944 ഫെബ്രുവരി 20 ന് തമിഴ്നാട്ടില്‍ ജനിച്ച വിജയനിര്‍മ്മല 1957 -ല്‍ തെലുങ്കു സിനിമയില്‍ ബാലതാരമായാണ് സിനിമയില്‍ രംഗപ്രവേശം ചെയ്തത്.റോസി, കല്യാണ രാത്രിയില്‍, പോസ്റ്റുമാനെ കാണാനില്ല, ഉദ്യോഗസ്ഥ,നിശാഗന്ധി,പൊന്നാപുരം കോട്ട,കവിത, ദുര്‍ഗ,കേളനും കളക്ടറും തുടങ്ങി മലയാളത്തില്‍ 25 ചിത്രങ്ങളില്അഭിനയിച്ചു്. തെലുങ്ക് സൂപ്പര്‍താരവും ഭര്‍ത്താവുമായ കൃഷ്ണമൂര്‍ത്തിക്കൊപ്പം 50 സിനിമകളില്‍ അഭിനയിച്ചു.