ന്യൂഡല്‍ഹി:ശബരിമല കേസില്‍ സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്നും തിരിച്ചടി.ശബരിമല റിട്ട്ഹര്‍ജികള്‍ ഹൈക്കോടതിയില്‍ നിന്നും സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.നിരീക്ഷകസമിതിയെ നിയമിച്ച കാര്യത്തില്‍ ഇടപെടണമെന്ന ഹര്‍ജിയും പരിഗണിച്ചില്ല.നിരീക്ഷക സമിതിയെ നിയോഗിച്ചതില്‍ സര്‍ക്കാരിന് വിയോജിപ്പുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റേതാണ് നടപടി. ഹൈക്കോടതിയുടെ അധികാരങ്ങളില്‍ ഇടപെടില്ലെന്നും ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഹൈക്കോടതിയുടേത് തന്നെയാകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.എല്ലാ റിട്ട് ഹര്‍ജികളും മാറ്റം വരുത്താന്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.