തിരുവനന്തപുരം:സംസ്ഥാന സ്കൂള്‍ കലോത്സവം ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം റദ്ദാക്കി.ഈ വര്‍ഷം ആഘോഷങ്ങളില്ലാതെ കലോത്സവം നടത്താനുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും.ഉന്നത ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയശേഷമാണ് തീരുമാനമെടുത്തത്.കലോത്സവം മാന്വല്‍ പരിഷ്കരിക്കാനും നീക്കമുണ്ടെന്നറിയുന്നു.ആഘോഷങ്ങള്‍ ഒഴിവാക്കുന്നത് സാംസ്കാരിക മൂകത സൃഷ്ടിക്കുമെന്നും മറ്റും വിവിധ കോണുകളില്‍നിന്നും പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് കലോത്സവം റദ്ദാക്കിയ തീരുമാനത്തില്‍നിന്നും സര്‍ക്കാര്‍ പിന്തിരിഞ്ഞത്.
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ വര്‍ഷത്തേക്ക് സ്കൂള്‍ കലോത്സവവും അന്താരാഷ്ട്ര ചലച്ചിത്രമേളയുമുള്പ്പെടെ സര്‍ക്കാര്‍ നടത്തുന്ന എല്ലാ ആഘോഷപരിപാടികളും ഒഴിവാക്കാനുള്ള നിര്‍ദേശം നല്‍കിയശേഷമാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്.മേളകള്‍ക്കായി മാറ്റിവച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നായിരുന്നു തീരുമാനം.എന്നാല്‍ മന്ത്രിമാര്‍ക്കിടയില്‍ പോലും തീരുമാനത്തില്‍ എതിര്‍പ്പുയര്‍ന്നിരുന്നു.