തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അറബിക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്.ഞായറാഴ്ച ഇടുക്കിയിലും മലപ്പുറത്തും റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു.മഴ ശക്തമായതോടെ പൊന്‍മുടി,മാട്ടുപ്പെട്ടി, മലമ്പുഴ ഡാമുകള്‍ തുറന്നു. കക്കയം ഡാം ഇന്നു തുറക്കും.
ശക്തമായ കാറ്റ് വീശുന്നതിനാല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.കടലില്‍പോയവരെ ഡോണിയര്‍ വിമാനങ്ങളില്‍ എത്തി വിവരമറിയിക്കും.തീരദേശങ്ങളില്‍ പ്രത്യേക നീരീക്ഷണവും തുടങ്ങിയിട്ടുണ്ട്.
ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധയതയുള്ളതിനാല്‍ മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മുനന്‌റിയിപ്പുണ്ട്.ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.ഇടുക്കി മലയോര മേഖലയില്‍ വിനോദ സഞ്ചാരം നിരോധിച്ചു . ഇടുക്കി ജില്ലയിലെ മലയോര മേഖലയിലേക്കുളള വിനോദ സഞ്ചാരം (നീലക്കുറിഞ്ഞി സന്ദര്‍ശനം ഉള്‍പ്പെടെ) അഡ്വഞ്ചര്‍ ടൂറിസം ബോട്ടിംഗ് , ഓഫ് റോഡ് ഡ്രൈവിംഗ് എന്നിവയും മലയോര മേഖലയിലെ റോഡുകളിലൂടെയുളള ഭാരവാഹനങ്ങള്‍ ,പ്രത്യേകിച്ച് തടി കയറ്റിയ ലോറി ,ടൂറിസ്റ്റ് ബസുകള്‍ എന്നിവയുടെ ഗതാഗതം വെള്ളിയാഴ്ച മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ച് ജില്ലാകലക്ടര്‍ ഉത്തരവായി.
ജാഗ്രതാ നിര്‍ദ്ദേശവും കണക്കിലെടുത്ത് വിവിധ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നുണ്ട്.പ്രളയ സമയത്ത് അണക്കെട്ട് പെട്ടെന്ന് തുറക്കേണ്ടിവന്നപ്പോള്‍ ഉണ്ടായ വെളളക്കെട്ടും നാശനഷ്ടങ്ങളും ആവര്‍ത്തിക്കാതിരിക്കാനാണ് ഡാമുകളിലെ ജലനിരപ്പ് കുറയ്ക്കുന്നത്.തെന്മല പരപ്പാര്‍ ഡാം ഷട്ടറുകള്‍ ഇന്ന് തുറക്കും.