തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മദ്യത്തിന് വിലകൂടും. വിവിധയിനം ബ്രാന്‍ഡുകള്‍ക്ക് 10 മുതല്‍ 40 രൂപവരെയാണ് കൂടുന്നത്. മദ്യവിതരണ കമ്പനികള്‍ക്ക് കൂടുതല്‍ തുക നല്‍കാന്‍ ബിവറേജസ് കോര്‍പ്പഷന്‍ണ തീരുമാനിച്ചതാണ് മദ്യവില കൂടാന്‍ കാരണം. മദ്യവിതരണകമ്പനികള്‍ 15 ശമാനം വില വര്‍ദ്ധനയാണ് ആവശ്യപ്പെട്ടത്.
സ്പരിറ്റിന്റെ വില വര്‍ദ്ധന, ജീവനക്കാരുടെ ശമ്പളത്തിലും വിതരണത്തിലുമുണ്ടായ വര്‍ദ്ധന എന്നിവ ചൂണ്ടികാട്ടിയാണ് കമ്പനികള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടത്. പക്ഷെ കരാറിലുള്ള കമ്പനികള്‍ക്ക് നിലവില്‍ നല്‍കുന്നതിനാള്‍ ഏഴു ശതമാനം കൂട്ടി നല്‍കാന്‍ ബെവ്ക്കോ തീരുമാനിച്ചു. ഇതാണ് മദ്യവില വര്‍ദ്ധിക്കാനിടയാക്കിയത്.

നവംബര്‍ ഒന്നു മുതല്‍ പുതിയ നിരക്ക് ഈടാക്കാനും തീരുനാനിച്ചിരുന്നു. ഔട്ട് ലെറ്റ് വഴി ഏറ്റവും കൂടുതല്‍ വിറ്റപോകുന്നത് ജവാന്‍ ഉള്‍പ്പെടയുള്ള റമ്മുകളുടെ വില 20 രൂപ കൂടും. മുന്തിയ ഇനം ബ്രാന്‍ഡുകള്‍ക്ക് 30 മുതല്‍ 40വരെ കൂടും. ബിയറിനും ആനുപാതികമായി വിലകൂടും. ടെണ്ടര്‍ മാനദണ്ഡം അനുസരിച്ച് നിലവില്‍ തന്നെ പരമാവധി വിലയില്‍ വിതരണം ചെയ്യുന്ന ചില മദ്യങ്ങള്‍ക്ക് വില കൂടില്ല.

ഉയര്‍ന്നനിരക്കില്‍ മദ്യവും ബിയറും നല്‍കുന്ന ചില കമ്പനികള്‍ക്ക് വില വര്‍ദ്ധന ബാധകമാവില്ല. പുതിയ വില വര്‍ദ്ധനയിലൂടെ നികുതിയനത്തില്‍ 650 കോടി സര്‍ക്കാരിന് പ്രതിവര്‍ദ്ധം ബെവ്ക്കോയില്‍ നിന്നും ലഭിക്കും. കോര്‍പ്പറേഷന് 10 കോടി ലഭിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ബെവ്ക്കോ എംഡി എച്ച്.വെങ്കിടേഷ് പറഞ്ഞു.