തിരുവനന്തപുരം:സംസ്ഥാനത്ത് ബ്രൂവറി യൂണിറ്റുകളും ബ്ലെന്‍ഡിങ് യൂണിറ്റുകളും അനുവദിച്ചുകൊണ്ടുള്ള തീരുമാനം റദ്ദാക്കി.നിലവിലെ സാഹചര്യത്തില്‍ ഇത്തരമൊരു വിവാദം ഉയരുന്നത് കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രക്രിയയെ ബാധിക്കുമെന്നതിനാലാണ് തീരുമാനം റദ്ദാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കൂടുതല്‍ പരിശോധനങ്ങള്‍ക്ക് ശേഷം മാത്രം അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിനാവശ്യമായ പുതിയ യൂണിറ്റുകള്‍ അനുവദിക്കുന്ന സമീപനം തുടരും.സംസ്ഥാനത്ത് വിതരണം ചെയ്യുന്ന മദ്യത്തിന്റെ 8 ശതമാനവും ബിയറിന്റെ 40 ശതമാനവും പുറത്തു നിന്നുവരികയാണ്.ആ സാഹചര്യത്തില്‍ ഇത്തരം യൂണിറ്റുകള്‍ സംസ്ഥാനത്ത് ആവശ്യമാണ് എന്നു തന്നെയാണ് സര്‍ക്കാര്‍ കാണുന്നത്. യൂണിറ്റുകള്‍ തുടങ്ങാനാഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ക്ക് തുടര്‍ന്നും നിയമപ്രകാരമുള്ള അപേക്ഷ സമര്‍പ്പിക്കാം.ആവശ്യമായ സാങ്കേതിക പരിശോധനയ്ക്ക് ശേഷം അര്‍ഹമായ സ്ഥാപനങ്ങള്‍ക്ക് തുടര്‍ന്നും അംഗീകാരം നല്‍കും.പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.