മുംബൈ:ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പരിശീലകന്‍ രമാകാന്ത് അച്‌രേക്കര്‍ (87) അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് മുംബൈയില്‍ വച്ചായിരുന്നു അന്ത്യം.രാജ്യം പത്മശ്രീയും ദ്രോണാചാര്യ പുരസ്‌കാരവും നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
മുംബൈ ദാദറിലെ ശിവാജി പാര്‍ക്കിലെ കാമത്ത് മെമ്മോറിയല്‍ ക്രിക്കറ്റ് ക്ലബിന്റെ സ്ഥാപകനാണ്.ഇവിടെ വച്ചാണ് അച്‌രേക്കര്‍ സച്ചിനെ മികച്ച
ബാറ്റ്‌സ്മാനായി രൂപപ്പെടുത്തിയെടുത്തത്.സച്ചിന്‍ തെണ്ടുല്‍ക്കറെ കൂടാതെ വിനോദ് കാംബ്ലി, അജിത് അഗാര്‍ക്കര്‍, ചന്ദ്രകാന്ത് പാട്ടില്‍, പ്രവീണ്‍ ആംറെ എന്നിവരും അച്‌രേക്കറുടെ കീഴില്‍ പരിശീലനം നേടിയവരാണ്.