തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി വാഹനത്തിനുമുന്നിലേക്ക് തള്ളിയിട്ടതിനെത്തുടര്‍ന്ന് മരണപ്പെട്ട സനലിന്റെ കുടുംബത്തെ സര്‍ക്കാര്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ശശി തരൂര്‍ എംപി മുഖ്യമന്ത്രിക്ക് കത്തയച്ചു.സനലിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം അടിയന്തിരമായി അനുവദിക്കണം.സനലിന്റെ ഭാര്യ വിജിക്ക് സ്ഥിരം സര്‍ക്കാര്‍ ജോലി നല്‍കണമെന്നും തരൂര്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
സനലിന്റെ മരണം പരിഷ്കൃതസമൂഹത്തെ ഞെട്ടിക്കുന്നതാണെന്നും തരൂര്‍ പറഞ്ഞു.