തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ ഡി.വൈ.എസ്.പി. വാഹനത്തിനുമുന്നിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തിയ സനല്‍കുമാറിന്റെ ഭാര്യക്ക് ജോലി നല്‍കണമെന്ന് പൊലീസിന്റെ ശുപാര്‍ശ.ഡിജിപി ലോക്നാഥ് ബെഹ്റയാണ് ശുപാര്‍ശ മുഖ്യമന്ത്രിക്ക് നല്‍കിയത്.ഡിവൈഎസ്പി പ്രതിയായ കേസിലാണ് ഡിജിപിയുടെ നടപടി.സനല്‍കുമാറിന്റെ കുടുംബത്തിന്റെ അപേക്ഷ പരിഗണിച്ചാണ് ശുപാര്‍ശ.
അതേ സമയം പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ചുണ്ടിക്കാട്ടി സനലിന്റെ ഭാര്യ വിജി ഹൈക്കോടതിയെ സമിപിക്കും.സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി തിങ്കളാഴ്ച കോടതിയില്‍ നല്‍കും.സി.ബി.ഐ അന്വേഷണം അല്ലെങ്കില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം തുടരണമെന്നാണ് ഇവരുടെ ആവശ്യം.
സംഭവം നടന്ന് ആറുദിവസമായിട്ടും ഒളിവില്‍ പോയ പ്രതിയായ ഹരികുമാറിനെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.ഹരികുമാറിനെ പോലീസുകാര്‍ സഹായിക്കുന്നുണ്ടെന്ന് സനലിന്റെ സഹോദരി ആരോപിച്ചിരുന്നു.