ഇടുക്കി:ദേവികുളം സബ് കളക്ടര്‍ രേണു രാജിനോട് മോശം പരാമര്‍ശം നടത്തിയ എസ് രാജേന്ദ്രന് എംഎല്‍എയോട് വിശദീകരണം തേടിയതായി സിപിഎം.സ്ത്രീകളോട് മോശമായി സംസാരിക്കുന്നത് സിപിഎം രീതിയല്ലെന്നും അതിനാല്‍ എംഎല്‍എയോട് വിശദീകരണം തേടിയെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന് ഏഷ്യാനെറ്റ് ന്യൂസിന്റെ ‘ന്യൂസ് അവര്‍’ചര്‍ച്ചയില്‍ പറഞ്ഞു.
പാര്‍ട്ടി നാളെ ഈ വിഷയം ചര്‍ച്ച ചെയ്യുകയും തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും കെ കെ ജയചന്ദ്രന് വ്യക്തമാക്കി.എന്നാല്‍ അവിടെ നിര്‍മാണപ്രവര്‍ത്തനം നടത്തുന്നത് പരിശോധിക്കാനായി വന്നപ്പോള്‍ രേണു രാജടക്കമുള്ള ഉദ്യോഗസ്ഥരെ ഓടിച്ചു വിട്ടത് കോണ്‍ഗ്രസുകാരാണെന്നാണ് കെ കെ ജയചന്ദ്രന് ആരോപിച്ചത്.
അതേസമയം പ്രതിഷേധം ശക്തമായതോടെ സബ് കളക്ടറെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നെന്ന് എസ് രാജേന്ദ്രന് എംഎല്‍എ പറഞ്ഞു.എന്നാല്‍ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട തന്റെ നിലപാടുകളില്‍ മാറ്റമില്ലെന്നും നിര്‍മാണം തടയാന്‍ ഉദ്യോഗസ്ഥരെത്തിയാല്‍ ഇനിയും തടയുമെന്നും എസ് രാജേന്ദ്രന് ഉറപ്പിച്ചു പറയുന്നു.ഇതോടെ ഖേദ പ്രകടനത്തില്‍ പ്രത്യേകിച്ചു കാര്യമില്ലെന്ന് പൊതുസമൂഹത്തിന് വ്യക്തമാകുകയും ചെയ്തു.