തിരുവനന്തപുരം:ദേവികുളം സബ് കളക്ടര്‍ രേണുരാജിനെ ജനമധ്യത്തില്‍ അധിക്ഷേപിച്ച എസ് രാജേന്ദ്രന് എംഎല്‍എയ്ക്കെതിരെ സിപിഎമ്മിന്റെ അച്ചടക്ക നടപടി. വിഷയത്തില്‍ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി എസ്.രാജേന്ദ്രനെ പരസ്യമായി ശാസിച്ചു. ഈ വിഷയത്തില്‍ ഇനി പരസ്യപ്രതികരണം നടത്താന്‍ പാടില്ലെന്ന് എംഎല്‍എയോട് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അറിയിച്ചു.
എംഎല്‍എമാര്‍ നിയമം പാലിക്കണം.നിയമത്തെ എതിര്‍ക്കുകയും നിയമം നടപ്പാക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്ന നിലപാട് ശരിയല്ലെന്നും അത് പാര്‍ട്ടി അംഗീകരിക്കില്ലെന്നും കോടിയേരി പറഞ്ഞു.