തിരുവനന്തപുരം:ദേവികുളം സബ്കളക്ടര്‍ രേണു രാജിനെതിരെ മോശം പരാമര്‍ശം നടത്തിയ എംഎല്‍എ എസ് രാജേന്ദ്രനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.പൊതുജന മധ്യത്തില്‍ രാജേന്ദ്രന്‍ സബ് കളക്ടറെ അധിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങളും വാര്‍ത്തകളും മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ടതിന്റെ
അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്‍ രാജേന്ദ്രനെതിരെ സ്വമേധയാ കേസെടുത്തത്.
മൂന്നാറിലെ അനധികൃത നിര്‍മ്മാണം നിര്‍ത്തിവെക്കാനുള്ള നടപടിയെടുത്തതിന്റെ പേരിലാണ് എംഎല്‍ എ സബ്കളക്ടറെ ‘അവള്‍ ബുദ്ധിയില്ലാത്തവള്‍’ എന്നു തുടങ്ങി വളരെ മോശമായി അധിക്ഷേപിച്ചത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് എംഎല്‍എ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അവള്‍ എന്നു സംബോധന ചെയ്തത്ബ ഹുമാനത്തോടെയാണെന്നാണ് എംഎല്‍എയുടെ വാദം.