ദില്ലി:ഓര്‍ത്തോഡോക്സ്-യാക്കോബായ സഭ തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി.കേസിലെ വിധി നടപ്പാക്കാത്തതിനാണ് വിമര്‍ശനം.സംസ്ഥാന സര്‍ക്കാരിന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം.കോടതി വിധി മറികടക്കാന്‍ ശ്രമിച്ചാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലില്‍ അടയ്ക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. ബീഹാര്‍ ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത് കേരള ചീഫ് സെക്രട്ടറിയെ ആരെങ്കിലും പറഞ്ഞു മനസിലാക്കി കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.കട്ടച്ചിറ, വാരിക്കോലി പള്ളി കേസുകള്‍ പരിഗണിക്കവേയാണ് കോടതി സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ത്തിയത്.
2017 ജൂലൈ മൂന്നിന് മലങ്കര പള്ളിക്ക് കീഴിലുള്ള പള്ളികളും 934ലെ ഭരണഘടന പ്രകാരം ഭരിക്കണമെന്ന് കോടതി വിധിച്ചിരുന്നു.വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണം സുപ്രീം കോടതി ആവശ്യപ്പെട്ടു. വീഴ്ച വരുത്തിയാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും,ഇത്രയും കാലമായിട്ടും വിധി നടപ്പാക്കുന്ന കാര്യത്തില്‍ നടപടിയുണ്ടാകാത്ത സ്ഥിതിക്ക് ഇനി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കോടതി നിരീക്ഷിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.