തിരുവനന്തപുരം:സാമ്പത്തിക സംവരണ ബില്‍ നടപ്പാക്കിയ കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അഭിനന്ദിച്ചുകൊണ്ട് എന്‍എസ്എസ് കത്തയച്ചു.മുന്‍പ് പല സര്‍ക്കാരുകള്‍ക്ക് മുന്‍പിലും എന്‍.എസ്.എസ് അവതരിപ്പിച്ച ആവശ്യം അംഗികരിച്ച കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിക്കേണ്ടത് ഉത്തരവാദിത്വമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.അഭിനന്ദനക്കത്തയച്ചതിനു പിന്നില്‍ സാമാന്യ മര്യാദ എന്നതു മാത്രമേയുള്ളെന്നും രാഷ്ട്രീയമില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
അതേ സമയം എന്‍എസ്എസിന്റെ നിലപാടിനെ പരിഹസിച്ച് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രംഗത്തെത്തി. ബിജെപിയും എന്‍എസ്എസും അണ്ണനും തമ്പിയുമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല വിഷയത്തോടെ എന്‍എസ്എസ് ബിജെപിക്ക് കീഴടങ്ങിയെന്നും സമദൂരം എന്നത് എന്‍എസ്എസിന്റെ കാര്യം നേടാനുള്ള അടവാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.