തിരുവനന്തപുരം: ഇടതുമുന്നണിയില്‍ ദിവസങ്ങളായി തുടരുന്ന പിളര്‍പ്പുകള്‍ മറനീക്കി പുറത്തേക്ക്. സിപിഐയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദനാണ് രംഗത്തെത്തിയിരിക്കുന്നത്.
സിപിഐയ്ക്ക് ഒറ്റയ്ക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. സിപിഐ ചാമ്പ്യന്‍മാര്‍ ചമയുന്നു. തോളത്തിരുന്ന് ചെവി കടിക്കുന്ന പണിയാണ് സിപിഐ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സിപിഐ ഏതു മുന്നണിക്കൊപ്പമായിരിക്കുമെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വലിയ വായില്‍ സംസാരിക്കാന്‍ ശ്രമിക്കുന്ന സിപിഐ സര്‍ക്കാരിനെ ക്ഷീണിപ്പിക്കാനും മോശമാണെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമിക്കുന്നതായും ആനത്തലവട്ടം ആരോപിച്ചു. സോളാര്‍ സമരം ഒത്തുകളി സമരമാണെന്ന് ആരോപിച്ച സിപിഐ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ എന്തു പറയുന്നെന്നും ആനത്തലവട്ടം ആനന്ദന്‍ ചോദിച്ചു.
തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ ഉടലെടുത്ത എതിരഭിപ്രായങ്ങള്‍ ഇടതിമുന്നണിയില്‍ സിപിഐ-സിപിഎം പിളര്‍പ്പിലേക്ക് വഴിവെക്കുന്ന രീതിയിലേക്ക് പോകുന്നത്.