കൊച്ചി:സിസ്റ്റര്‍ അഭയ കേസില്‍ ഒന്നും മൂന്നും പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണം.ഇരുവരും നല്കിയ പുനപരിശോധനാ ഹര്‍ജി ഹൈക്കോടതി തള്ളി.ഇരുവരുടെയും വിടുതല്‍ ഹര്‍ജി നേരത്തെ സിബി ഐ കോടതി തള്ളിയിരുന്നു.
രണ്ടാംപ്രതി ഫാദര്‍ ജോസ് പുതൃക്കയിലിനെ വെറുതെവിട്ട നടപടി കോടതി ശരിവച്ചു.നാലാം പ്രതി ഫാദര്‍ കെ ടി മൈക്കിളിനെതിരെ നിലവില്‍ തെളിവുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി.എന്നാല്‍ വിചാരണ വേളയില്‍ ആവശ്യമെങ്കില്‍ മൈക്കിളിനെ പ്രതി ചേര്‍ക്കാമെന്നും കോടതി വ്യക്തമാക്കി.
വിചാരണ നേരിടുവാനുള്ള സിബിഐ കോടതി ഉത്തരവിനെതിരെയാണ് ഫാദര്‍ തോമസ് കോട്ടൂര്‍,സിസ്റ്റര്‍ സെഫിയും ഹര്‍ജി നല്‍കിയത്.രണ്ടാം പ്രതി ഫാദര്‍ ജോസ് പൂത്തൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ ജോമോന് പുത്തന്പുരയ്ക്കലും ഹര്‍ജി നല്‍കിയിരുന്നു.