ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന സിപിഐഎം സംസ്ഥാനക്കമ്മറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാനെത്തിയ സിപി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് ശ്രീനഗറില്‍ തങ്ങും. പന്ത്രണ്ട് മണിയോടെ ഗുപ്ക റോഡിലുള്ള തരിഗാമിയുടെ വസതിയില്‍ യെച്ചൂരി സന്ദര്‍ശനം നടത്തി. ഒരു ദിവസം മുഹമ്മദ് യൂസഫ് തരിഗാമിക്കൊപ്പം തങ്ങണമെന്ന ആവശ്യം സുരക്ഷാ ഉദ്യോഗസ്ഥര്‍ അംഗീകരിക്കുകയായിരുന്നു. കോടതി നിര്‍ദ്ദേശമനുസരിച്ച് സുരക്ഷയ്ക്കായി സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് യെച്ചൂരിയെ അനുഗമിച്ചു.
രണ്ടു തവണ ജമ്മുകാശ്മീരില്‍ തരിഗാമിയെ കാണാനെത്തിയപ്പോള്‍ തടഞ്ഞ് തിരിച്ചയച്ചയതിനെത്തുടര്‍ന്നാണ് യച്ചൂരി സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്. തരിഗാമിയെക്കാണാന്‍ അനുവദിച്ച സുപ്രീം കോടതി മറ്റ് പരിപാടികള്‍ പാടില്ലെന്നും യച്ചൂരിയോട് നിര്‍ദേശിച്ചിരുന്നു.