ദില്ലി:സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരായ ലൈംഗീകാരോപണത്തില്‍ വെളിപ്പെടുത്തലുമായി യുവ അഭിഭാഷകന്‍.ഉല്‍സവ് ബെയ്ന്‍സ് എന്ന സുപ്രീംകോടതി അഭിഭാഷകനാണ് ആരോപണത്തെ പരാതിയെ പിന്തുണയ്ക്കാന്‍ സഹായങ്ങള്‍ ചെയ്യുന്നതിന് അജ്ഞാതന്‍ തനിക്ക് ഒന്നരക്കോടി രൂപ വാഗ്ദാനം ചെയ്തതായി പറയുന്നത്.പ്രശ്‌നം സംബന്ധിച്ച് ഒരു പത്രസമ്മേളനം വിളിക്കാനാണ് പരാതിക്കാരിയുടെ ബന്ധുവെന്ന് പരിചയപ്പെടുത്തിയ ആള്‍ ആവശ്യപ്പെട്ടതെന്നും അഭിഭാഷകന്‍ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.
അയാളെ ഇറക്കിവിട്ടുവെന്നും ഈ ഗൂഡാലോചന സംബന്ധിച്ച് ചീഫ് ജസ്റ്റിസിനെ അറിയിക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്നും അഭിഭാഷകന്‍ പറയുന്നു. ചീഫ് ജസ്റ്റിസിനെ തല്‍സ്ഥാനത്തുനിന്നും മാറ്റാന്‍ പല ഗൂഡനീക്കങ്ങളും നടക്കുന്നതായായും അഭിഭാഷകന്‍ പറയുന്നു.