ന്യൂഡല്‍ഹി:സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരെ ലൈംഗീകാരോപണം. മുന്‍ ഓഫീസ് ജീവനക്കാരിയാണ് 22 ജഡ്ജിമാര്‍ക്ക് പരാതി നല്‍കിയത്. ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. എന്നാല്‍ ആരോപണം ചീഫ് ജസ്റ്റിസ് നിഷേധിച്ചു. തന്നെ പണം കൊണ്ടു സ്വാധീനിക്കാന്‍ കഴിയില്ലെന്നു മനസിലാക്കിയാണ് പുതിയ നീക്കമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
തനിക്കെതിരെ വന്‍ ഗൂഡാലോചനയാണ് നടന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.ഒരു ജൂനിയര്‍ അസിസ്റ്റന്റ് മാത്രം വിചാരിച്ചാല്‍ ഇത്ര വലിയ ആരോപണമുന്നയിക്കാന്‍ കഴിയില്ല. അടുത്താഴ്ച ചില പ്രധാന കേസുകള്‍ കേള്‍ക്കേണ്ടതുണ്ട്.അത് തടയാനുള്ള നീക്കമാണ് നടക്കുന്നതെന്നും രഞ്ജന്‍ ഗോഗോയ് പറഞ്ഞു.ജുഡീഷ്യറിയ്‌ക്കെതിരെ വലിയ ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റെ അടിയന്തിര സിറ്റിംഗിലാണ് രഞ്ജന്‍ ഗോഗോയ് തന്റെ ഭാഗം പറഞ്ഞത്.
ആരോപണത്തിന്റെ പേരില്‍ രാജിവെക്കില്ല.പക്ഷപാതിത്വമില്ലാതെ നിര്‍ഭയമായി പദവിയില്‍ തുടരും.ആരോപണമുന്നയിച്ച യുവതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും ഇവര്‍ക്കും ഇവരുടെ ഭര്‍ത്താവിനുമെതിരെ കേസുകള്‍ നിലവിലുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ചീഫ് ജസ്റ്റിസിനെ പിന്തുണച്ച് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ രംഗത്തെത്തി.