ന്യൂഡല്‍ഹി:ചരിത്രമാകുന്ന തീരുമാനവുമായി സുപ്രീംകോടതി.ഇനി മുതല്‍ സുപ്രീംകോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാമെന്നാണ് വിധി.പ്രധാന കേസുകളിലെ നടപടികള്‍ സംപ്രേക്ഷണം ചെയ്യാനുള്ള ചട്ടങ്ങള്‍ രൂപീകരിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.തത്സമയ സംപ്രേക്ഷണം പൊതുതാല്പര്യം മുന്‍നിര്‍ത്തി സുതാര്യതയ്ക്ക് വഴിയൊരുക്കുമെന്നും കോടതി പറഞ്ഞു.
മാനഭംഗം,വിവാഹം തുടങ്ങിയ വിഷയങ്ങളിലെ കേസുകളൊഴികെ ഭരണഘടനാപരമായ എല്ലാ വാദപ്രതിവാദങ്ങളും പൊതുജനത്തിനായി സംപ്രേഷണം ചെയ്യാമെന്ന് കോടതി വ്യക്തമാക്കി.ആദ്യ സംപ്രേഷണം സുപ്രീംകോടതിയുടെ വെബ്‌സൈറ്റ് വഴി നടത്തും.തുടര്‍ന്ന് കോടതിക്കായി ഒരു ചാനല്‍ ആരംഭിക്കാമെന്നും കേന്ദ്രസര്‍ക്കാരിന് ഇക്കാര്യങ്ങള്‍ തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.മുതിര്‍ന്ന അഭിഭാഷകനായ ഇന്ദിരാ ജയ്‌സിംഗാണ് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി സമര്‍പ്പിച്ചത്.