തിരുവനന്തപുരം:ശബരിമലയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് പരിഗണിക്കാനിരിക്കേ കോടതി വിധി എന്തു തന്നെയായാലും നടപ്പാക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാരിന്റെ നിലപാട് മുന്‍പ് തന്നെ വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു.
ശബരിമല വിഷയത്തില്‍ ഭക്തരുടെ വികാരം കോടതി ഉള്‍ക്കൊള്ളുമെന്നും ഹര്‍ജികളില്‍ അനുകൂല വിധി പ്രതീക്ഷിക്കുന്നുവെന്നും പന്തളം രാജകുടുംബാംഗം പി ജി ശശികുമാര്‍ വര്‍മ്മപറഞ്ഞു.പ്രതിഷേധത്തിനായി നാമജപം ആയുധമാക്കാന്‍ കഴിഞ്ഞു.സര്‍ക്കാര്‍ ആരെയോ തോല്‍പ്പിക്കാനാണ് 51 പേര്‍ മലകയറിയെന്ന് പറഞ്ഞത്.ഒടുവില്‍ രണ്ടുപേരായി.എല്ലാം കള്ളമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.