തിരുവനന്തപുരം:സുരക്ഷാജീവനക്കാരുടെ കണ്ണുവെട്ടിച്ച് സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടിക്കടന്ന് കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധം.ഒരു പെണ്‍കുട്ടിയുള്‍പ്പെടെ മൂന്ന് കെഎസ്‌യു പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റിന് അകത്ത് കടന്ന് മുദ്രാവാക്യം വിളിച്ചത്.പെണ്‍കുട്ടി മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെ വരെ എത്തിയാണ് പ്രതിഷേധിച്ചത്.വനിതാ പോലീസ് എത്തിയാണ് പെണ്‍കുട്ടിയെ അവിടെനിന്നും പുറത്തെത്തിച്ചത്.മൂന്നു പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി.
യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തിലും പരീക്ഷാ ക്രമക്കേടിലും നടപടി ആവശ്യപ്പെട്ട് കെഎസ്‌യു സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധം സമരം നടത്തുകയാണ്.സമരപ്പന്തലില്‍ കോണ്‍ഗ്രസ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വിഡി സതീശനും അടക്കമുള്ളവരും ഉണ്ടായിരുന്നു. ഇതിനിടെയാണ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന്റെ മതില് ചാടി അകത്തെത്തിയത്.