റോം: വ്യോമാഭ്യാസത്തിനിടെ ഇറ്റാലിയന്‍ സൈനിക വിമാനം യൂറോ ഫൈറ്റര്‍ ജെറ്റുകളിലൊന്നാണ് കടലില്‍ തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു. ഇറ്റലിയുടെ തലസ്ഥാനമായ റോമില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെ ടെറാസിനയിലാണു സംഭവം.

ആയിരക്കണക്കിന് കാണികള്‍ നോക്കിനില്‍ക്കെയായിരുന്നു അപകടം. ഇയാളുടെ മൃതദേഹം കണ്ടെടുത്തതായി ഇറ്റാലിയന്‍ എയര്‍ഫോഴ്‌സ് സ്ഥിരീകരിച്ചു. വിമാനം ആകാശത്ത് ഡൈവ് ചെയ്തതിന് ശേഷം വന്‍ ശബ്ദത്തോടെ വിമാനം കടലിലേക്കു തകര്‍ന്ന വീഴുകയായിരുന്നു.

അപകടത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തേക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.