കൊച്ചി:അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ ഭൗതിക ശരീരം കളമശ്ശേരി മെഡിക്കല്കോളജിനു നല്‍കും.ബ്രിട്ടോയുടെ ആഗ്രഹപ്രകാരമാണ് മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറുന്നത്.മൃതദേഹം ഇന്ന് രാത്രി 7 മണിക്ക് കൊച്ചിയിലെത്തിക്കും.വടുതലയിലെ വസതിയില്‍ ബുധനാഴ്ച്ച രാവിലെ 11 മണിവരെയും തുടര്‍ന്ന് എറണാകുളം ടൗണ്‍ഹാളില്‍ മൂന്ന് മണിവരെയും പൊതുദര്‍ശനത്തിന് വെക്കും.തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകും.
സൈമണ്‍ ബ്രിട്ടോയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെത്തുന്നവര്‍ റീത്തുകളില്ലാതെ വരണമെന്ന് സിപിഎം നേതാവ് പി. രാജീവ് ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചു.തന്റെ മൃതശരീരം മെഡിക്കല്‍ കോളേജിലേക്ക് നല്‍കണമെന്നും ഭൗതിക ശരീരത്തില്‍ റീത്തുകള്‍ വയ്ക്കരുതെന്നും ബ്രിട്ടോ ഭാര്യ സീനയോട് ആവശ്യപ്പെട്ടിരുന്നതായും പി രാജീവിന്റെ കുറിപ്പില്‍ പറയുന്നു.
എഴുത്തുമായി ബന്ധപ്പെട്ട് തൃശൂരിലെ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ താമസിക്കുകയായിരുന്ന സൈമണ്‍ ബ്രിട്ടോയ്ക്ക് ഇന്നലെ വൈകിട്ടോടെ ദേഹാസ്വാസ്ഥ്യമുണ്ടാകുകയായിരുന്നു.തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ബ്രിട്ടോയുടെ മരണം സംഭവിച്ചിരുന്നു.