ദില്ലി:കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ അറസ്റ്റ് ആവശ്യപെട്ടുള്ള പ്രതിഷേധ സമരം ശകതമായിക്കൊണ്ടിരിക്കേ സ്ഥാനങ്ങളില്‍ നിന്ന് താല്‍ക്കാലികമായി മാറിനില്‍ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മാര്‍ പാപ്പയ്ക്ക് കത്തയച്ചു.കേസില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനും അന്വേഷണവുമായി സഹകരിക്കാന്‍ കേരളത്തിലേക്കു പോകാനും സമയം ആവശ്യമുള്ളതിനാല്‍ മാറി നില്‍ക്കാന്‍ അനുവദിക്കണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു എന്ന് ജലന്ധര്‍ രൂപത പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അതേസമയം പ്രതിഷേധം ശക്തമാവുന്ന സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയെ സമീപിക്കുമെന്നാണ് വിവരം.അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകും മുന്‍പ് ജാമ്യാപേക്ഷ നല്‍കാനാനുള്ള നീക്കത്തിന്റെ ഭാഗമായി ബിഷപ്പ് മുതിര്‍ന്ന അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയതായും സൂചനകളുണ്ട്.