തൃശ്ശൂര്‍:തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് കായികതാരം ഐഎം വിജയന്.ആലത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകളെ തള്ളിയാണ് ഐഎം വിജയന്റെ പ്രതികരണം.കോണ്‍ഗ്രസ് നേതാക്കള്‍ പലതവണ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു.എല്ലാ രാഷ്ട്രീയക്കാരുമായും നല്ല ബന്ധമുണ്ടെന്നും എന്നാല്‍ ഒരു പാര്‍ട്ടിയുടേയും ആളായി അറിയപ്പെടാന്‍ താല്പര്യമില്ലെന്നും ഐഎം വിജയന് വ്യക്തമാക്കി.
ഫുട്ബോളും ജോലിയും പിന്നെ സിനിമയുമായി മുന്നോട്ടു പോകാനാണ് താത്പര്യമെന്നും ഐ എം വിജയന് പറഞ്ഞു.സിപിഎമ്മിന് നിര്‍ണ്ണായക സ്വാധീനമുള്ള ആലത്തൂരില്‍ ഐഎം വിജയനെപ്പോലെ ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാലേ മണ്ഡലം പിടിക്കാനാവൂ എന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.ആലത്തൂരില്‍ ആദ്യം മുതല്‍ ഐഎം വിജയന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നു.എന്നാല്‍ വിജയന് മല്‍സരിക്കാനില്ലെന്നു വ്യക്തമാക്കിയതോടെ രാഷ്ട്രീയത്തിനതീതമായി മറ്റൊരു സെലിബ്രിറ്റി സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസിന് തേടേണ്ടിവരും.