കേരളത്തിൽ നാലു പാർലമെന്റ് സീറ്റുകളിലും സിപിഐ സ്ഥാനാർഥി നിർണയം പൂർത്തിയായപ്പോൾ സിപിഐ യിൽ കടുത്ത ഭിന്നത. സിറ്റിംഗ് MLA മാർക്ക് സീറ്റ് നൽകിയത് പാർട്ടി നയത്തിന് വിരുദ്ധമാണെന്ന് വിമർശകർ പറയുന്നു, പേയ്‌മെന്റ് സീറ്റ് വിവാദത്തിൽ പാർട്ടി നടപടി നേരിട്ട സി. ദിവാകരന് സീറ്റ് നൽകിയത് തിരുവനന്തപുരം ജില്ലയിൽ പാർട്ടിക്ക് ക്ഷീണം ചെയ്യുമെന്ന് പാർട്ടി ഘടകങ്ങൾ വിലയിരുത്തുന്നു. മുൻ റവന്യൂ മന്ത്രി കൂടിയായ കെ പി രാജേന്ദ്രൻ തൃശ്ശൂരിലെ വിജയ സാധ്യത ഉള്ള സ്ഥാനാർഥിയായിരിക്കെ നിയമ സഭയിൽ മത്സരിച്ചു തോൽക്കുകയും പാർട്ടി നടപടിയെടുത്തു മാറ്റിനിർത്തുകയും ചെയ്ത രാജാജി മാത്യു തോമസിന് സ്ഥാനാർത്ഥിത്വം കിട്ടിയത് കാനം രാജേന്ദ്രന്റെ ഗ്രൂപ്പ് കാരനായത് കൊണ്ടെന്നും കോൺഗ്രസ് നേതൃത്വവുമായി ഉള്ള അഡ്ജസ്റ്റ്മെന്റ് ആണെന്നും വിലയിരുത്തൽ ഉണ്ട്. വയനാട് പോലെ യൂ ഡി ഫിന്റെ ഉറച്ച മണ്ഡലത്തിൽ കഴിഞ്ഞ തവണ നല്ല മത്സരം കാഴ്ച വെച്ച സത്യൻ മൊകേരിയെ മാറ്റി നിർത്തിയതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.വരും ദിവസങ്ങളിൽ നടക്കുന്ന ജില്ലാ എസ്‌സിക്യൂട്ടീവ് യോഗങ്ങൾ പ്രക്ഷുബ്‌ദമാകുമെന്ന് ഉറപ്പാണ്.