തിരുവനന്തപുരം : അൻവർ സാദത് ,റോജി എം ജോൺ ,വി പി സജീന്ദ്രൻ ,എൽദോസ് കുന്നപ്പള്ളി, ഐ സി ബാലകൃഷ്ണൻ എന്നീ എം എൽ എ മാരാണ് സ്പീക്കറുടെ ഡയസിൽ കയറിയത് .
സഭ നടപടികൾ തടസ്സപ്പെട്ടതോടെ സ്പീക്കർ സഭയിൽ നിന്നും ഇറങ്ങിപ്പോയി .മുഖ്യമന്ത്രിയുടെ അഭാവത്തിൽ ഇ പി ജയരാജനാണ് ബൽറാമിന്റെ അടിയന്തിര പ്രമേയത്തിന് മറുപടി നൽകിയത് .തുടക്കത്തിൽ ഷാഫി പറമ്പിലിന് പരുക്കേറ്റത് നിർഭാഗ്യകരമായിപ്പോയി എന്ന് പറഞ്ഞു തുടങ്ങിയ ജയരാജൻ തുടർന്ന് പോലീസ് നടപടിയെ ശക്തമായി ന്യായീകരിച്ചതോടെ പ്രതിപക്ഷം ബഹളം വച്ചു.പോലീസ് നടപടിയെ കുറിച്ചന്വേഷിക്കാൻ തീരുമാനിച്ചിട്ടുണ്ട് എന്ന ജയരാജന്റെ പരാമർശമൊന്നും പ്രതിപക്ഷത്തെ തണുപ്പിച്ചില്ല .
പോലീസ് അതിക്രമങ്ങൾക്കും നരനായാട്ടിനുമെതിരെ വി ടി ബൽറാം രൂക്ഷമായി പ്രതികരിച്ചു .കെ എസ് യു പ്രവർത്തകരെ അതിക്രൂരമായാണ് പോലീസ് തല്ലിച്ചതച്ചത് .ഷാഫി പറമ്പലിനെ അറിയാത്ത പോലീസുകാരുണ്ടോ എന്നും ബൽറാം ചോദിച്ചു .നസീമിനെയും ശിവരഞ്ജിത്തിനെയും പോലെ പിൻവാതിലിലൂടെ പോലീസ് സേനയിൽ കയറിപ്പറ്റിയ ആളുകളാണ് അക്രമം അഴിച്ചു വിട്ടതെന്ന് ഞങ്ങൾ സംശയിക്കുന്നു .ജെ എൻ യുവിൽ വിദ്യാർത്ഥികൾക്കെതിരെ നരേന്ദ്ര മോഡി ചെയ്യുന്നതാണ് കേരളത്തിൽ കെ എസ് യുവിനെതിരെ പിണറായി വിജയൻ ചെയ്യുന്നത് എന്നും വി ടി ബൽറാം ആരോപിച്ചു .
അതിക്രമം കാട്ടിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തല്ലാതെ ഉള്ള ഒരു നടപടിയിലും ഞങ്ങൾ തൃപ്തരാകില്ല എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു .