ചെന്നൈ:സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവായിരുന്നെന്ന കമലഹാസന്റെ പരാമര്‍ശത്തോട് ഇപ്പോള്‍ പ്രതികരിക്കില്ലെന്നു രജനീകാന്ത്.പരാമര്‍ശത്തില്‍ ബിജെപി കമല്‍ഹാസനെതിരെ രംഗത്തു വന്നിരുന്നു.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്നും അയാളുടെ പേര് നാഥുറാം ഗോഡ്സേ എന്നാണെന്നും കഴിഞ്ഞദിവസം കമല്ഹാസന് പറഞ്ഞിരുന്നു. തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പു പ്രചരണറാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മക്കള്‍നീതി മയ്യം പാര്‍ട്ടിയുടെ നേതാവായ കമല്ഹാസന് പറഞ്ഞത് വലിയ വിവാദമായി. ഈ പരാമര്‍ശത്തില്‍ കമല്ഹാസന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കാണിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.മതങ്ങളുടെ പേരില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നിപ്പിനാണ് കമല്ഹാസന് ശ്രമിച്ചതെന്നാണ് ബിജെപി ആരോപിക്കുന്നത്.കമല്‍ഹാസന്റെ പരാമര്‍ശം ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനുള്ള തന്ത്രമാണെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന് ആരോപിച്ചിരുന്നു.