തിരുവനന്തപുരം:ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഔദ്യോഗിക ജീവിതം ഉപേക്ഷിക്കാനൊരുങ്ങി ഡിജിപി ജേക്കബ് തോമസ്.സ്വയം വിരമിക്കലിനുള്ള അപേക്ഷ ജേക്കബ് തോമസ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നല്കി.വിരമിക്കല്‍ നടപടികള്‍ പൂര്‍ത്തിയായശേഷമേ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുകയുള്ളു. ചാലക്കുടിയില്‍ കിഴക്കമ്പലം ട്വന്റി 20 ജനകീയകൂട്ടായ്മയുടെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായാണ് ജേക്കബ് തോമസ് മല്‍സരിക്കുന്നത്.
കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി ട്വന്റി ജനകീയക്കൂട്ടായ്മ മുന്നണി രാഷ്ട്രീയത്തോടും അഴിമതി ഭരണത്തോടുമുളള വിയോജിപ്പ് രേഖപ്പെടുത്താനാണ് ജേക്കബ് തോമസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത്.സാധാരണ സ്ഥാനാര്‍ത്ഥികളെപ്പോലെ കാടിളക്കി പ്രചരണമുണ്ടാവില്ലെന്ന് ട്വന്റി 20 ചെയര്മാന് സാബു ജേക്കബ് പറഞ്ഞു. കവല പ്രസംഗങ്ങളൊന്നുമുണ്ടാവില്ല.ഡിജിറ്റല്‍ മീഡിയ ഫലപ്രദമായി ഉപയോഗിച്ചു കൊണ്ടുള്ള പ്രചരണമാവും ജേക്കബ് തോമസിനുവേണ്ടി നടത്തുന്നതെന്നും ട്വന്റി 20 പ്രവര്‍ത്തകര്‍ പറയുന്നു.