തിരുവനന്തപുരം:സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനുനേരെ ആക്രമണം.ഇന്ന് പുലര്‍ച്ചെ ബൈക്കിലെത്തിയ സംഘമാണ് സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍ കടവിലെ ആശ്രമത്തിനുനേരെ ആക്രമണം അഴിച്ചുവിട്ടത്.അക്രമികള്‍ രണ്ട് കാറുകളും ഒരു ബൈക്കും തീയിട്ടു നശിപ്പിച്ചു.തീ പടര്‍ന്ന് ആശ്രമത്തിലെ കോണ്‍ക്രീറ്റും ഇളകി.ആശ്രമത്തിന് മുന്നില്‍ റീത്ത് വച്ചാണ് അക്രമികള്‍ പോയത്.
അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീ അണച്ചത്.നേരത്തെ ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ചതിന് സന്ദീപാനന്ദഗിരിക്ക് സംഘപരിവാര്‍ ഭീഷണിയുണ്ടായിരുന്നു.ആക്രമണത്തിന് പിന്നില്‍ സംഘപരിവാറും രാഹുല്‍ ഈശ്വറുമാണെന്നും നാളെ തന്നെയും ഇതുപോലെ കത്തിച്ചേക്കാമെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.എങ്കിലും ഭയപ്പെടാതെ തന്റെ നിലപാടുമായി മുന്നോട്ടു പോകുമെന്നും സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു.
പൊലീസ് സ്ഥലത്തെത്തി തെളിവുകള്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് അന്വേഷണച്ചുമതല.