ഗുജറാത്ത് :ഭരണഘടനയിലെ ആർട്ടിക്കിൾ 370 ആം അനുച്ഛേദം എടുത്തുകളഞ്ഞത് ഇന്ത്യൻ ജനതയെ ഏകീകരിക്കാൻ ഉപകരിച്ചു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു .അതോടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ഒരുപോലെയായി.പ്രത്യേക സ്വയംഭരണാവകാശം ദുരുപയോഗം ചെയ്‌ത്‌ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ജമ്മുകശ്മീർ താവളമായി എന്നും പ്രധാനമന്ത്രി ആരോപിച്ചു .സർദാർ പട്ടേലിന്റെ ജന്മദിനം ആഘോഷിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി .

സർദാർ പട്ടേലിന്റെ ജന്മദിനം ഏകതാ ദിവസമായി കേന്ദ്ര സർക്കാർ വിപുലമായി ആചരിക്കുകയാണ് .ഒരൊറ്റ ഇന്ത്യ ഒരൊറ്റജനത എന്ന സർദാർ പട്ടേലിന്റെ ലക്ഷ്യമാണ് കേന്ദ്ര സർക്കാർ നടപടിയിലൂടെ സാധ്യമായതെന്നും മോഡി പറഞ്ഞു .