കോട്ടയം:ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി മല്‍സരിക്കണമെന്നാണ് തന്റെ ആ്രഗഹമെന്ന് കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു.ആര് മല്‍സരിക്കണമെന്നതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ ആരംഭിച്ചിട്ടില്ലെന്നും ഘടകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയവും ഇന്ന് ചര്‍ച്ചയായില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന് തന്നയെന്നും ഉമ്മന്‍ചാണ്ടി ഉറപ്പിച്ചു പറഞ്ഞു.
അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയം യുഡിഎഫില്‍ ചര്‍ച്ചയായിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.