ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടായ അമിതാവേശവും അതീവ വ്യഗ്രതയും വിവേകശൂന്യമായ നടപടികളുമാണ് കേരളത്തെ വീണ്ടും ഒരു കലാപഭൂമിയാക്കി മാറ്റിയത്.
പിറവം പള്ളി പ്രശ്നത്തിൽ ഇതേ സുപ്രീംകോടതിയുടെ വിധി ഉണ്ടായിട്ടും അതു നടപ്പാക്കുന്നതിന് സാവകാശം തേടുകയും സമവായത്തിന് മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കുകയും ചെയ്ത സർക്കാർ ശബരിമല കാര്യത്തിൽ എന്തുകൊണ്ട് ഈ സമീപനം സ്വീകരിച്ചില്ല.? അപക്വനടപടികൾ സ്വീകരിച്ച് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയല്ലേ ചെയ്തത്.?
കേരളത്തെ സംഘർഷഭൂമിയാക്കി മാറ്റി സംഘപരിവാറിന് കളമൊരുക്കിക്കൊടുക്കുക വഴി തങ്ങൾക്ക് രാഷ്ട്രീയ നേട്ടം കൈവരിക്കാമെന്ന മുഖ്യമന്ത്രിയുടെ വ്യാമോഹമാണ് അനിയന്ത്രിതമായ ഈ ഗുരുതര സാഹചര്യത്തിലേക്ക് നാടിനെ തള്ളിവിട്ടത്. ഇതിനു മുഖ്യമന്ത്രിക്ക് വലിയ നൽകേണ്ടിവരും.
– വി.എം.സുധീരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്