Monday, November 25, 2024

രണ്ടാമൂഴം സിനിമയാക്കുന്നതിന് കോടതിയുടെ വിലക്ക്

കോഴിക്കോട്:എം.ടി.വാസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാക്കുന്നതിന് കോടതിയുടെ വിലക്ക്.തന്റെ തിരക്കഥ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് എം.ടി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോഴിക്കോട് മുന്‍സിഫ് കോടതി ഉത്തരവിട്ടത്.കേസ് തീര്‍പ്പാകും വരെ തിരക്കഥ ഉപയോഗിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്. സംവിധായകന്‍...

കൊട്ടിഘോഷിക്കപ്പെട്ട ബ്രഹ്മാണ്ഡചിത്രം പ്രതിസന്ധിയില്‍:’രണ്ടാമൂഴ’ത്തിന്റ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം.ടി കോടതിയില്‍

കോഴിക്കോട്:ഏറെ കൊട്ടിഘോഷിക്കപ്പെട്ട ബ്രഹ്മാണ്ഡ ചിത്രം രണ്ടാമൂഴം പ്രതിസന്ധിയിലേക്ക.്തന്റെ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എംടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചതോടെയാണ് ഇന്ത്യന്‍ സിനിമാചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രം ഇനി സ്‌ക്രീനിലെത്തുമോ എന്ന് സിനിമാ പ്രേമികള്‍...

മീടൂവില്‍ കുരുങ്ങി നാനാ പടേക്കര്‍:നടി തനുശ്രീ ദത്തയുടെ പരാതിയില്‍ നാനാ പടേക്കര്‍ക്കെതിരെ കേസെടുത്തു

മുംബൈ:മീടൂ കാമ്പെയിനിലൂടെ നടി തനുശ്രീ ദത്ത നടത്തിയ വെളിപ്പെടുത്തല്‍ നടന്‍ നാനാപടേക്കറിനു കുരുക്കാകുന്നു.തനുശ്രീയുടെ പരാതിയില്‍ നാനാപടേക്കര്‍ക്കെതിരെ പൊലീസ് കേസെടുത്തു.തനുശ്രീയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. സിനിമാഷൂട്ടിംഗ് സെറ്റില്‍വെച്ച് നാനാപടേക്കര്‍ ലൈംഗീകാതിക്രമം നടത്തിയെന്നും എതിര്‍ത്തപ്പോള്‍ ആളെ ഉപയോഗിച്ച്...

കുഞ്ചാക്കോ ബോബന് നേരെ വധഭീഷണി:വയോധികന്‍ കസ്റ്റഡിയില്‍

കൊച്ചി:നടന്‍ കുഞ്ചാക്കോ ബോബനെ അസഭ്യം പറയുകയും കത്തി കാണിച്ച് കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത 76 -കാരന്‍ പോലീസ് കസ്റ്റഡിയില്‍.ഇയാള്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തു.ഇയാള്‍ക്ക് മാനസികവൈകല്യമുണ്ടെന്നാണ് പോലീസ് നിഗമനം. കഴിഞ്ഞ അഞ്ചാംതീയതി രാത്രി എറണാകുളം സൗത്ത് റെയില്‍വേ...

കലാഭവന്‍ മണിയുടെ മരണം:സിബിഐ സംവിധായകന്‍ വിനയന്റെ മൊഴിയെടുത്തു; നടപടി ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യിലെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍

തിരുവനന്തപുരം:നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സംവിധായകന്‍ വിനയന്റെ മൊഴിയെടുത്തു.മണിയുടെ ജീവിതകഥയെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്ത'ചാലക്കുടിക്കാരന്‍ ചങ്ങാതി'എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തിലാണ് മൊഴിയെടുപ്പ്.മണിയുടെ മരണം കൊലപാതകമായാണ് സിനിമയില്‍ ചിത്രീകരിച്ചത്. സിബിഐയുടെ തിരുവനന്തപുരത്തെ ഓഫീസില്‍...

ചലച്ചിത്ര സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു

കൊച്ചി:പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു.64 വയസായിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കരള്‍ രോഗത്തെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു.സംസ്‌കാരം നാളെ കാഞ്ഞിരപ്പള്ളിയില്‍. രാജാവിന്റെ മകന്‍ എന്ന ഒറ്റ ചിത്രം മാത്രം മതി തമ്പി കണ്ണന്താനത്തിന്റെ പ്രതിഭയുടെ...

അച്ഛന്റെ ചിത്രത്തിലൂടെ കല്യാണി പ്രണവിന്റെ ജോഡിയാകുന്നു

തന്റെ ബാല്യകാല സുഹൃത്തായ പ്രണവിനൊപ്പം അഭിനയിക്കണമെന്ന കല്യാണിയുടെ ആഗ്രഹം സഫലമാകുന്നു.അതും അച്ഛന്റെ ചിത്രത്തിലൂടെ.പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിലാണ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും...

രാജ്യാന്തര ചലച്ചിത്രമേള നടത്തിപ്പില്‍ അനിശ്ചിതത്വം:ചെലവ് ചുരുക്കിയാലും പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടിരൂപ വേണ്ടി വരുമെന്ന് മന്ത്രി എ.കെ.ബാലന്‍

തിരുവനന്തപുരം:രാജ്യാന്തര ചലച്ചിത്രമേള നടത്തുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു.എത്ര ചെലവു ചുരുക്കിയാലും മേളയ്ക്ക് സര്‍ക്കാര്‍ സഹായം വേണ്ടിവരുമെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.മൊത്തം 3 കോടി രൂപ മേളയ്ക്കായി വേണ്ടിവരും.ഇതില്‍ രണ്ട് കോടി രൂപ കണ്ടെത്താന്‍...

നടിമാര്‍ ഉറച്ചു തന്നെ:ദിലീപിനെതിരായ നടപടിയില്‍ ഉടന്‍ തീരുമാനമെടുക്കണം;രേവതിയും പാര്‍വതിയും പത്മപ്രിയയും എ.എം.എം.എയ്ക്ക് കത്ത് നല്‍കി

കൊച്ചി:പോരാട്ടം തുടരാനുറച്ച് നടിമാര്‍.നടന്‍ ദിലീപിനെതിരായ അച്ചടക്ക നടപടിയില്‍ ഉടന്‍ തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് നടിമാര്‍ വീണ്ടും താര സംഘടനയായ എ.എം.എം.എയ്ക്ക് കത്ത് നല്‍കി.രേവതിയും പാര്‍വതിയും പത്മപ്രിയയുമാണ് കത്ത് നല്‍കിയത്. ഓഗസ്റ്റ് ഏഴിന് എ.എം.എം.എ ഭാരവാഹികളും ഡബ്ല്യു.സി.സി...

നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു

കൊച്ചി:പ്രശസ്ത നടന്‍ ക്യാപ്റ്റന്‍ രാജു(68) അന്തരിച്ചു.കൊച്ചി ആലിന്‍ചുവട്ടിലെ വസതിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.അമേരിക്കയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വച്ച് മസ്തിഷ്‌കാഘാതമുണ്ടായതിനെത്തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ അദ്ദേഹത്തെ ഒമാനിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.അവിടുത്തെ ചികിത്സയ്ക്ക് ശേഷം കൊച്ചിയിലേക്ക് കൊണ്ടുവന്ന്...