ബ്യൂട്ടീപാര്‍ലര്‍ വെടിവെപ്പ് കേസില്‍ രവി പൂജാരി മൂന്നാം പ്രതി;സെനഗലില്‍നിന്നും അഞ്ചു ദിവസത്തിനകം ഇന്ത്യയിലെത്തിക്കും
കൊച്ചി:കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പു കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയെ മൂന്നാം പ്രതിയാക്കി.ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ വച്ച് പിടിയിലായ രവി പൂജാരിയെ അഞ്ചു ദിവസത്തിനകം ഇന്ത്യയിെലത്തിക്കും. കര്‍ണാടകത്തിലും മുംബൈയിലും രവി പൂജാരിക്കെതിരെ...
ഗാന്ധിജിയുടെ കോലത്തിന് നേരെ വെടിയുതിര്‍ത്ത മൂന്ന് ഹിന്ദു മഹാസഭാ നേതാക്കള്‍ അറസ്റ്റില്‍
അലിഗഡ്: രക്തസാക്ഷി ദിനത്തില്‍ ഗാന്ധിജിയുടെ കോലത്തിന് നേരെ പ്രതീകാത്മകമായി വെടിയുതിര്‍ത്ത മൂന്ന് ഹിന്ദു മഹാസഭാ നേതാക്കള്‍ അറസ്റ്റില്‍.വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളിലുള്ള മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.അറസ്റ്റിന് പുറമെ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും...
കര്‍ണ്ണാടകയില്‍ പ്രസാദം കഴിച്ച് രണ്ടുപേര്‍ മരിച്ച സംഭവം:മൂന്നു സ്ത്രീകളെ അറസ്റ്റ് ചെയ്തു;പ്രസാദത്തില്‍ വിഷം കലര്‍ത്തിയത് കാമുകന്റെ ഭാര്യയെ കൊലപ്പെടുത്താന്‍
ബംഗളൂരൂ:കര്‍ണാടകയിലെ ചിക്കബല്ലാപുരയിലെ ഗംഗമ്മ ദേവീ ക്ഷേത്രത്തില്‍ നിന്നും പ്രസാദം കഴിച്ചതിനെത്തുടര്‍ന്ന് രണ്ടു സ്ത്രീകള്‍ മരിച്ച സംഭവത്തില്‍ മൂന്നു സ്ത്രീകള്‍ അറസ്റ്റിലായി. പ്രസാദം വിതരണം ചെയ്ത ലക്ഷ്മി (46), അമരാവതി (28), പാര്‍വതമ്മ...
നടുറോഡില്‍ പോലീസുകാരെ ആക്രമിച്ച കേസ്:എസ് എഫ് ഐ നേതാവ് കീഴടങ്ങി
തിരുവനന്തപുരം:ഡ്യൂട്ടി ചെയ്തുകൊണ്ടിരുന്ന ട്രാഫിക് പൊലീസുകാരെ നടുറോഡില്‍ ആക്രമിച്ച എസ് എഫ് ഐ നേതാവ് കീഴടങ്ങി.എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗം നസീമാണ് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ കീഴടങ്ങിയത്.നസീം ഒളിവിലാണെന്നാണ് പോലീസ് പറയുമ്പോള്‍...
17 കാരിയെ ഒന്നര വര്‍ഷത്തോളം പീഡിപ്പിച്ചെന്ന് പരാതി; ബത്തേരിയിലെ കോണ്‍ഗ്രസ് നേതാവിനെതിരെ പോക്‌സോ കേസ്
വയനാട്:ബത്തേരിയില്‍ 17 കാരിയായ ആദിവാസി പെണ്‍കുട്ടിയെ കോണ്‍ഗ്രസ് നേതാവ് ഒന്നരവര്‍ഷത്തോളം പീഡിപ്പിച്ചതായി പരാതി.മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ബത്തേരി പഞ്ചായത്ത് പ്രസിഡണ്ടുമായ ഒ എം ജോര്‍ജിനെതിരെയാണ് ആരോപണം.പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍...
മുനമ്പത്ത് നിന്നും 2013 ല്‍ 70 പേരെ ഓസ്‌ട്രേലിയയിലേക്ക് കടത്തിയെന്ന് മുഖ്യ പ്രതി;രണ്ടു വര്‍ഷം കഴിഞ്ഞ് സര്‍ക്കാര്‍ ഡീപോര്‍ട്ട്...
കൊച്ചി:മുനമ്പം മുന്‍പും മനുഷ്യക്കടത്തിന്റെ കേന്ദ്രമായിട്ടുണ്ടെന്ന് പിടിയിലായവരുടെ മൊഴി.2013 -ല്‍ മുനമ്പത്ത് നിന്നും എഴുപത് പേരെ ഓസ്‌ട്രേലിയയിലേക്ക് മല്‍സ്യബന്ധന ബോട്ടില്‍ കടത്തിയെന്ന് മുഖ്യപ്രതിയുടെ പ്രഭുവിന്റെ മൊഴി.താനുള്‍പ്പെട്ട സംഘം 17 ദിവസം കൊണ്ട് ഓസ്‌ട്രേലിയയിലെ ക്രിസ്മസ്...
ശബരിമല വിഷയത്തിലെ ഫേസ്ബുക് പോസ്റ്റില്‍ പ്രിയനന്ദനു നേരെ ആര്‍എസ്എസ് ആക്രമണം; ‘അയ്യപ്പനെതിരെ നീ സംസാരിക്കുമോ?’എന്നുചോദിച്ച് മര്‍ദനം; ശരീരത്തില്‍...
തൃശൂര്‍:ശബരിമല വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട സംവിധായകന്‍ പ്രിയനന്ദനു നേരെ ആക്രമണം.വല്ലച്ചിറയില്‍ പ്രിയനന്ദനന്റെ വീടിനടുത്തുവെച്ചാണ് ആക്രമിച്ചത്.രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.പ്രിയനന്ദനന്റെ വീടിന് മുന്നില്‍ പ്രതിഷേധിച്ച ആര്‍എസ്എസ് പ്രവര്‍ത്തകര്‍ 'അയ്യപ്പനെതിരെ നീ സംസാരിക്കുമോ?' എന്ന്...
നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയമിക്കും
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കായി വനിതാ ജഡ്ജിയെ നിയമിക്കും.ഇതിനു മുന്നോടിയായി എറണാകുളം,തൃശൂര്‍ ജില്ലകളിലെ വനിതാ ജഡ്ജിമാരുടെ പട്ടിക തയ്യാറാക്കാന്‍ രജിസ്റ്റാര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കേസ് വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും.
...
സ്ത്രീധന പീഡനം:ആലപ്പുഴയില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റായ സൂര്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
ആലപ്പുഴ:സ്ത്രീധനത്തെച്ചൊല്ലി ഭര്‍തൃവീട്ടുകാരുടെ പീഡനം സഹിക്കാനാവാതെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി.ആലപ്പുഴ പറവൂര്‍ ജംക്ഷനിലെ ഹോട്ടലില്‍ റിസപ്ഷനിസ്റ്റായിരുന്ന സൂര്യ(20) ജീവനൊടുക്കിയ സംഭവത്തിലാണ് ഭര്‍ത്താവ് പുന്നപ്ര തെക്ക് ഗുരുപാദം ജംക്ഷനില്‍ പതിനേഴരയില്‍ ഗോകുല്‍...
കെവിന്‍ കൊലക്കേസില്‍ പ്രാഥമിക വാദം ഇന്ന് തുടങ്ങും
കോട്ടയം:കോട്ടയത്തെ കെവിന്‍ കൊലക്കേസിന്റെ
വാദം ഇന്നു തുടങ്ങും.കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കേസ് വാദം കേള്‍ക്കുന്നത്.കേസിലെ 13 പ്രതികളോടും ഇന്ന് ഹാജരാകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.പ്രതികളില്‍ ആറു പേരാണ് റിമാന്‍ഡിലുള്ളത്.ഏഴ് പേര്‍ക്ക് ജാമ്യം...