ജയിലിലടയ്ക്കുന്നത് താങ്ങാനാവില്ലെന്ന് ഹരികുമാര്‍ പറഞ്ഞു;സനല്‍ കൊലക്കേസില്‍ കീഴടങ്ങിയ ബിനുവിന്റെ മൊഴി പുറത്ത്
തിരുവനന്തപുരം:നെയ്യാറ്റിന്‍കര സബ് ജയിലേക്ക് മാറ്റുന്നത് താങ്ങാനാവില്ലെന്ന് ഡിവൈഎസ്പി ഹരികുമാര്‍ പലതവണ പറഞ്ഞിരുന്നതായി സുഹുത്ത് ബിനുവിന്റെ മൊഴി.ഭക്ഷണം കൃത്യമായി കഴിക്കാതെ നിരന്തരം യാത്രചെയ്തത് പ്രമേഹരോഗിയായ ഹരികുമാറിനെ അവശനാക്കിയെന്നും അതുകൊണ്ടാണ് കേരളത്തിലേക്കു തിരിച്ചുവന്നതെന്നും ബിനു പറയുന്നു.ഹരികുമാറിന്റെ...
ഡിവൈഎസ് പി ഹരികുമാറിന്റെ മരണം:ദൈവത്തിന്റെ വിധി നടപ്പായെന്ന് സനലിന്റെ കുടുംബം;ഉപവാസം അവസാനിപ്പിച്ചു
നെയ്യാറ്റിന്‍കര:ഹരികുമാറിന് ദൈവം നല്‍കിയ ശിക്ഷയാണെന്ന് കൊല്ലപ്പെട്ട സനല്‍കുമാറിന്റെ ഭാര്യ വിജി പ്രതികരിച്ചു.ഡിവൈഎസ്പി ഹരികുമാറിന്റെ മരണവാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അവര്‍.ദൈവം നീതി നടപ്പിലാക്കിയെന്നും ഇക്കാര്യത്തില്‍ മറ്റൊന്നും പറയാനില്ലെന്നും അവര്‍ വ്യക്തമാക്കി.ഹരികുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബം...
നെയ്യാറ്റിന്‍കര സനല്‍ കൊലക്കേസിലെ പ്രതി ഹരികുമാര്‍ ആത്മഹത്യ ചെയ്ത നിലയില്‍
കല്ലമ്പലം:നെയ്യാറ്റിന്‍കര സനല്‍ കൊലക്കേസിലെ പ്രതി ഹരികുമാര്‍ ആത്മഹത്യ ചെയ്ത നിലയില്‍.തിരുവനന്തപുരം കല്ലമ്പലത്തെ വിട്ടിലാണ് ഹരികുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.കീഴടങ്ങാന്‍ പോലീസിന്റെ ഭാഗത്തുനിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നതായി പറയപ്പെടുന്നു.കീഴടങ്ങാനായാണ് ഹരികുമാര്‍ ഇന്നലെ വീട്ടിലെത്തിയത്. എന്നാല്‍ പിന്നീട്...
സനലിനെ ഹരികുമാര്‍ വാഹനത്തിനുമുന്നിലേക്ക് തള്ളിയിട്ടു കൊന്നതെന്ന് ക്രൈംബ്രാഞ്ച്:സനലിന്റെ ഭാര്യ വിജി ഉപവാസം തുടങ്ങി
തിരുവനന്തപുരം:നെയ്യാറ്റിന്‍കരയിലെ സനലിന്റെ കൊലക്കേസിലെ പ്രതി ഹരികുമാറിനെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.കൊലപാതകം പിടിവലിക്കിടയില്‍ സംഭവിച്ചതല്ലെന്നും ഹരികുമാര്‍ സനലിന്റെ ചെകിട്ടത്തടിച്ച ശേഷം പാഞ്ഞ് വന്ന കാറിനുമുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നുമാണ് റിപ്പോര്‍ട്ട്. സംഭവത്തിന് സാക്ഷികളുണ്ടെന്നും ഡിവൈഎസ്പി ഹരികുമാറിന് ജാമ്യം...
വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് തിരുവനന്തപുരം കൊച്ചുവേളിയില്‍ 52കാരനെ തല്ലിക്കൊന്നു;മൂന്നുപേര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം:വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് തിരുവനന്തപുരം കൊച്ചുവേളിയില്‍ 52കാരനെ തല്ലിക്കൊന്നു.കുരിശപ്പന്‍ എന്ന എറിക്കാണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നാട്ടുകാരില്‍ ചിലരുമായി നേരത്തെ വാക്കുതര്‍ക്കം നടന്നിരുന്നു.എറിക്കിന്റെ ബന്ധുക്കള്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന.
സുരക്ഷാപരിശോധനക്കിടെ ബാഗില്‍ നിന്നും വിഷപ്പാമ്പ് പുറത്തുചാടി;പാലക്കാട് സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി
നെടുമ്പാശേരി:കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷാപരിശോധനക്കിടെ ബാഗില്‍ നിന്ന് വിഷപ്പാമ്പ് പുറത്ത്ചാടി.തുടര്‍ന്ന് പാലക്കാട് സ്വദേശി സുനില്‍ (40) സി.ഐ.എസ്.എഫിന്റെ പിടിയിലാവുകയും യാത്ര മുടങ്ങുകയും ചെയ്തു.
ഇന്നലെ രാത്രി 7.30 ഓടെ കൊച്ചിയില്‍ നിന്നും ഇന്ത്യന്‍ എയര്‍ലൈന്‍സ്...
നെയ്യാറ്റിന്‍കര സനലിന്റെ മരണം:ഹരികുമാറിനൊപ്പം മുങ്ങിയ ബിനുവിന്റെ മകന്‍ പിടിയില്‍
തിരുവനന്തപുരം:നെയ്യാറ്റിന്‍കരയിലെ സനലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു.ഡിവൈഎസ്പി ഹരികുമാറിനൊപ്പം ഒളിവില്‍പോയ സുഹൃത്ത് ബിനുവിന്റെ മകന്‍ അനൂപ് കൃഷ്ണയാണ് പിടിയിലായത്.ഹരികുമാറിനും ബിനുവിനും രക്ഷപ്പെടാന്‍ വാഹനം എത്തിച്ചു നല്‍കിയത് അനൂപാണെന്ന്...
സനലിന്റെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്;പരിക്കേറ്റുകിടന്ന സനലിന്റെ വായിലേക്ക് പൊലീസുകാര്‍ മദ്യമൊഴിച്ചുകൊടുത്തെന്ന് സഹോദരി
തിരുവനന്തപുരം:നെയ്യാറ്റിന്‍കരയിലെ സനലിന്റെ മരണം തലയ്‌ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ഡിവൈഎസ്പി പിടിച്ചു തള്ളിയപ്പോള്‍ വാഹനമിടിച്ച് സനലിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു.ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ സനലിന്റെ തല റോഡിലിടിച്ച് രക്തസ്രാവമുണ്ടാവുകയായിരുന്നു.സനലിന്റെെ വലതുകയ്യുടെ എല്ലിനും...
നെയ്യാറ്റികരയിലെ സനലിന്റെ മരണത്തില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍;വാഹനമിടിച്ച സനല്‍ അരമണിക്കൂര്‍ രക്തംവാര്‍ന്ന് റോഡില്‍ക്കിടന്നു
തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ വാക്കുതര്‍ക്കത്തിനിടെ ഡിവൈ.എസ്.പി റോഡിലേക്ക് പിടിച്ച് തള്ളിയിട്ട് മരണം സംഭവിച്ച സനലിനെ ആശുപത്രിയിലെത്തിക്കുന്നതില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തല്‍.
വാഹനമിടിച്ച് പരിക്കേറ്റ സനല്‍ അരമണിക്കൂറോളം റോഡില്‍ ചോരവാര്‍ന്ന് കിടന്നതായും പീന്നീടാണ് സനലിനെ നെയ്യാറ്റിന്‍കര...
സന്നിധാനത്തെത്തിയ തൃശൂര്‍ സ്വദേശിനിയെ തടഞ്ഞ സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റില്‍
പത്തനംതിട്ട:ശബരിമല ദര്‍ശനത്തിനെത്തിയ തൃശൂര്‍ സ്വദേശിനിയെ പ്രായതം സംശയിച്ച് തടഞ്ഞ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റിലായി.പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി സൂരജാണ് അറസ്റ്റിലായത്.വധശ്രമം,സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇന്നലെ രാവിലെ ഏഴോടെ പേരക്കുട്ടിയുടെ ചോറൂണിനെത്തിയ...