Saturday, April 19, 2025

മീടൂവില്‍ കുരുങ്ങി നാനാ പടേക്കര്‍:നടി തനുശ്രീ ദത്തയുടെ പരാതിയില്‍ നാനാ പടേക്കര്‍ക്കെതിരെ കേസെടുത്തു

മുംബൈ:മീടൂ കാമ്പെയിനിലൂടെ നടി തനുശ്രീ ദത്ത നടത്തിയ വെളിപ്പെടുത്തല്‍ നടന്‍ നാനാപടേക്കറിനു കുരുക്കാകുന്നു.തനുശ്രീയുടെ പരാതിയില്‍ നാനാപടേക്കര്‍ക്കെതിരെ പൊലീസ് കേസെടുത്തു.തനുശ്രീയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. സിനിമാഷൂട്ടിംഗ് സെറ്റില്‍വെച്ച് നാനാപടേക്കര്‍ ലൈംഗീകാതിക്രമം നടത്തിയെന്നും എതിര്‍ത്തപ്പോള്‍ ആളെ ഉപയോഗിച്ച്...

വര്‍ക്കലയില്‍ പോസ്റ്റ് വുമണിന് സമ്മാനമായി കിട്ടിയ പാര്‍സലില്‍ വിഷപ്പാമ്പ്;ഒപ്പം ഭീഷണിക്കത്തും;പോലീസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം:സഹപ്രവര്‍ത്തകയ്ക്ക് പാര്‍സലായി പാമ്പിനെ കിട്ടിയ ഞെട്ടലിലാണ് വര്‍ക്കല പോസ്റ്റ് ഓഫീസിലെ ജീവനക്കാര്‍.പോസ്റ്റ് വുമണ്‍ അനില ലാലിനു ലഭിച്ച സമ്മാനപ്പൊതിയിലാണ് പാമ്പിനെ വെച്ചിരുന്നത്.അനിലാ ലാലിന്റെ പേരില്‍ പോസ്റ്റോഫീസ് വിലാസത്തിലെ പെട്ടിയുടെ പുറത്ത് കോപ്ലിമെന്ററി ഗിഫ്റ്റ്...

കുഞ്ചാക്കോ ബോബന് നേരെ വധഭീഷണി:വയോധികന്‍ കസ്റ്റഡിയില്‍

കൊച്ചി:നടന്‍ കുഞ്ചാക്കോ ബോബനെ അസഭ്യം പറയുകയും കത്തി കാണിച്ച് കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത 76 -കാരന്‍ പോലീസ് കസ്റ്റഡിയില്‍.ഇയാള്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തു.ഇയാള്‍ക്ക് മാനസികവൈകല്യമുണ്ടെന്നാണ് പോലീസ് നിഗമനം. കഴിഞ്ഞ അഞ്ചാംതീയതി രാത്രി എറണാകുളം സൗത്ത് റെയില്‍വേ...

മല്‍സ്യത്തൊഴിലാളിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവം:മുഖ്യപ്രതി കീഴടങ്ങി

താനൂര്‍:മല്‍സ്യത്തൊഴിലാളിയായ സവാദിനെ തലയ്ക്കടിച്ച് കൊന്ന കേസിലെ മുഖ്യ പ്രതി പോലീസില്‍ കീഴടങ്ങി.സവാദിന്റെ ഭാര്യയുടെ കാമുകനായ ഓമച്ചപ്പുഴ സ്വദേശി കൊളത്തൂര്‍ ബഷീര്‍ (38) ആണ് കീഴടങ്ങിയത്.കൊലപാതകത്തിനുശേഷം വിദേശത്തേക്കു കടന്ന പ്രതി തിങ്കളാഴ്ച രാവിലെ താനൂര്‍...

ചെന്നൈയില്‍ പിഞ്ചുകുഞ്ഞിനെ അമ്മ തടാകത്തില്‍ എറിഞ്ഞ് കൊന്നു;മുലപ്പാല്‍ നല്‍കിയപ്പോള്‍ നെഞ്ചുവേദനിച്ചതുകൊണ്ടാണ് കൊന്നതെന്ന് കുറ്റസമ്മതം

ചെന്നൈ:പിഞ്ചുകുഞ്ഞിനെ തടാകത്തില്‍ എറിഞ്ഞ് കൊന്ന് പെറ്റമ്മയുടെ ക്രൂരത. ചെന്നൈ വേളച്ചേരിയിലാണ് സംഭവം.കൊലപാതകം നടത്തിയ വേളാച്ചേരി ദ്രൗപതി അമ്മന്‍ കോവില്‍ സ്ട്രീറ്റില്‍ വിക്കണ്ണയുടെ ഭാര്യ ഉമ(27) അറസ്റ്റിലായി.കുഞ്ഞിനെ തടാകത്തില്‍ എറിഞ്ഞ ശേഷം കുഞ്ഞിനെ കാണാനില്ലെന്ന്...

ആദിവാസി യുവാക്കളെ മൊട്ടയടിപ്പിച്ച സംഭവം:എസ്‌ഐക്കെതിരെ നടപടി

പാലക്കാട്:നേര്‍ച്ചയുടെ ഭാഗമായി മുടി നീട്ടിവളര്‍ത്തിയ ആദിവാസി യുവാക്കളെ നിര്‍ബന്ധിച്ച് മൊട്ടയടിപ്പിച്ച സംഭവത്തില്‍ എസ്‌ഐയെ സ്ഥലംമാറ്റി.പാലക്കാട് മീനാക്ഷിപുരം സ്‌റ്റേഷനിലെ എസ്‌ഐ വിനോദാണ് നടപടി നേരിട്ടത്.സംഭവത്തെക്കുറിച്ച് ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച വൈകിട്ടാണ് സംഭവം...

നാലംഗ കുടുംബത്തിന്റെ ആത്മഹത്യയ്ക്ക് കാരണം അപവാദപ്രചരണം: അയല്‍ക്കാരന്‍ കസ്റ്റഡിയില്‍

കല്‍പ്പറ്റ:വയനാട് തവിഞ്ഞാലില്‍ നാലംഗ കുടുംബം ആത്മഹത്യ ചെയ്തത് അപവാദപ്രചരണത്തില്‍ മനം നൊന്താണെന്ന് സൂചന.മരിച്ച വിനോദിന്റെയും ഭാര്യയുടേയും ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ അയല്‍ക്കാരനായ കുട്ടനെ പോലീസ് കസ്റ്റഡിയിലെടുത്തു.അയല്‍വാസിയായ സ്ത്രീയെയും തന്നെയും ചേര്‍ത്ത് കുട്ടന്‍ നടത്തിയ അപവാദ...

ചെക്ക് കേസില്‍ നടന്‍ റിസബാവ കുറ്റക്കാരനെന്ന് കോടതി

കൊച്ചി:ചെക്ക് കേസില്‍ നടന്‍ റിസബാവ കുറ്റക്കാരനെന്നു കോടതി.11 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചെന്ന കേസിലാണ് എറണാകുളം എന്‍ഐ (നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്) കോടതിനടന്‍ കുറ്റക്കാരാണെന്ന് വിധിച്ചത്. 2014ല്‍ എളമക്കര സ്വദേശി സാദിഖില്‍നിന്നു 11...

താനൂരില്‍ മത്സ്യത്തൊഴിലാളിയെ തലയ്ക്കടിച്ച് കൊന്ന സംഭവം;ഭാര്യ കസ്റ്റഡിയില്‍;സുഹൃത്തിനെ പോലീസ് തിരയുന്നു

താനൂര്‍:മത്സ്യത്തൊഴിലാളിയായ യുവാവിനെ തലയ്ക്കടിച്ചു കൊന്ന സംഭവത്തില്‍ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു.താനൂര്‍ അഞ്ചുടി സ്വദേശിയും തെയ്യാല ഓമച്ചപ്പുഴ റോഡില്‍ മണലിപ്പുഴയില്‍ താമസക്കാരനുമായ സവാദ്(40)നെ കൊലപ്പെടുത്തിയ ഭാര്യ സൗജത്തിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തില്‍ പങ്കുള്ള സൗജത്തിന്റെ...

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോയ്ക്ക് ജാമ്യമില്ല;അന്വേഷണം അട്ടിമറിക്കാനുള്ള സാഹചര്യമുണ്ടെന്ന് കോടതി

കൊച്ചി:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യമില്ല.അന്വേഷണത്തെ അട്ടിമറിക്കാനുള്ള സാഹചര്യം നില നില്‍ക്കുന്നുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.കേസ് കെട്ടിച്ചമച്ചതെന്ന ഫ്രാങ്കോയുടെ വാദം കോടതി തള്ളി.ഫ്രാങ്കോയ്‌ക്കെതിരെ പ്രഥമ ദൃഷ്ടിയാല്‍...