പത്തനാപുരത്ത് കന്യാസ്ത്രീ കിണറ്റില്‍ മരിച്ചനിലയില്‍:കിണറിനു സമീപം ചോരപ്പാടുകള്‍;കന്യാസ്ത്രീയുടെ മുടി മുറിച്ച നിലയിലും;സംഭവത്തില്‍ അടിമുടി ദുരൂഹത
പത്തനാപുരം:കൊല്ലം പത്തനാപുരത്ത് കന്യാസ്ത്രീയെ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി.പത്തനാപുരം മൗണ്ട് താബൂര്‍ ദേറ കോണ്‍വെന്റിലാണ് സംഭവം.പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂള്‍ അധ്യാപികയായ സിസ്റ്റര്‍ സൂസന്റെ മൃതദേഹമാണ് ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ കണ്ടെത്തിയത്.കോണ്‍വെന്റിനോട്...
എലിപ്പനി പ്രതിരോധ വാക്‌സിനെതിരെ പ്രചരണം:പ്രകൃതി ചികില്‍സകന്‍ ജേക്കബ് വടക്കഞ്ചേരി അറസ്റ്റില്‍
കൊച്ചി:സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങളെയൊന്നാകെ എതിര്‍ത്ത് വാര്‍ത്തകളിലിടംപിടിക്കുന്ന ജനാരോഗ്യപ്രസ്ഥാനം ചെയര്‍മാനും പ്രകൃതി ചികില്‍സകനുമായ ജേക്കബ് വടക്കഞ്ചേരി അറസ്റ്റില്‍.പ്രളയം ബാക്കിവച്ച പകര്‍ച്ചവ്യാധികളിലൊന്നായ എലിപ്പനി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനവും ആരോഗ്യമേഖലയും ജാഗ്രതയോടെ പ്രവര്‍ത്തിക്കുമ്പോള്‍,എലിപ്പനി പ്രതിരോധ വാക്സിനെതിരെ വ്യാജ...
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍:തങ്ങള്‍ തിരുവസ്ത്രം ഉപേക്ഷിച്ചതിനു കാരണം ബിഷപ്പാണെന്ന് രണ്ടു കന്യാസ്ത്രീകള്‍
കൊച്ചി:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി വീണ്ടും കന്യാസ്ത്രീകള്‍.തങ്ങള്‍ തിരുവസ്ത്രം ഉപേക്ഷിച്ചതിനുകാരണം ബിഷപ്പിന്റെ മോശം പെരുമാറ്റമാണെന്ന് രണ്ട് കന്യാസ്ത്രീകള്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി.ഇതോടെ പരാതിക്കാരിയായ കന്യാസ്ത്രീയടക്കം നാലുപേരാണ് ബിഷപ്പിനെതിരെ മൊഴി നല്‍കിയിട്ടുള്ളത്.
ബിഷപ്പ്...
എംഎല്‍എ ഹോസ്റ്റലില്‍ വച്ച് ജീവന്‍ലാല്‍ കിടക്കയില്‍ തള്ളിയിടാന്‍ ശ്രമിച്ചു:പരാതി നല്‍കിയപ്പോള്‍ പൊതു സമൂഹത്തില്‍ അപമാനിക്കാനും ശ്രമിച്ചുവെന്ന് പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍
തൃശൂര്‍:തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്‌ററലില്‍വെച്ച് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത ഡിവൈഎഫ്‌ഐ നേതാവ് ജീവന്‍ലാല്‍ മുന്‍പും പാര്‍ട്ടിയിലെ മറ്റൊരു പെണ്‍കുട്ടിയോട് ലൈംഗീകാതിക്രമത്തിന് മുതിര്‍ന്നതായി പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍.പാര്‍ട്ടിയില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന തന്നെ പൊതുസമൂഹത്തില്‍...
മാതൃഭൂമി ന്യൂസ് എഡിറ്ററുടെ വീട്ടില്‍ മുഖംമൂടി ആക്രമണം:സ്വര്‍ണ്ണവും പണവും കവര്‍ന്നു
കണ്ണൂര്‍:മാതൃഭൂമി ന്യൂസ് എഡിറ്ററുടെ വീട്ടില്‍ മുഖം മൂടി ആക്രമണം നടത്തി കവര്‍ച്ച.മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ.വിനോദ് ചന്ദ്രന്റെ താഴെ ചൊവ്വയിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്.വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മുന്‍...
പി.കെ.ശശിക്കെതിരായ ലൈംഗിക പീഡന ആരോപണം:ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു;കമ്മീഷന്‍ യുവതിയുടെ മൊഴിയെടുക്കും
ദില്ലി:പി.കെ ശശി എംഎല്‍എയ്‌ക്കെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.പെണ്‍കുട്ടി ഇതുവരെ പരാതി നല്‍കിയിട്ടില്ല.എന്നാല്‍ പരാതി സംബന്ധിച്ച മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തതെന്നാണ് ദേശീയ വനിതാ കമ്മീഷന്‍...
എം.എല്‍.എ ഹോസ്റ്റലില്‍ വച്ച് അപമര്യാദയായി പെരുമാറിയെന്ന് വനിതാ നേതാവിന്റെ പരാതി;ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്
തൃശൂര്‍:വനിതാ നേതാവിനെ അപമാനിച്ചെന്ന പരാതിയില്‍ ഡിവൈഎഫ്ഐ നേതാവിനെതിരെ പൊലീസ് കേസെടുത്തു.ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയും സിപിഎം അംഗവുമായ ജീവന്‍ ലാലിനെതിരെയാണ് കേസെടുത്തത്.എംഎല്‍എ ഹോസ്റ്റലില്‍ വച്ച് ജീവന്‍ലാല്‍ അപമര്യാദയായി പെരുമാറിയെന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പിക്ക്...
ഹൈദരാബാദ് നൈസാമിന്റെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ ചോറ്റുപാത്രവും കപ്പും മോഷണം പോയി
ഹൈദരാബാദ്:ഹൈദരാബാദിലെ അവസാന നൈസാമിന്റെ കോടിക്കണക്കിനു വിലയുള്ള സ്വര്‍ണ ചോറ്റുപാത്രവും രത്‌നം പതിപ്പിച്ച കപ്പും മോഷണം പോയി.
ഹൈദരാബാദിന്റെ അവസാന നൈസാമായിരുന്ന മിര്‍ ഒസാമ അലി ഖാന്റെ വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന പുരാനി ഹവേലിയിലെ മ്യൂസിയത്തില്‍ ഞായറാഴ്ചയാണ്...
മലപ്പുറത്ത് നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു
മലപ്പുറം:ബാലുശ്ശേരിയില്‍ നവജാതശിശുവിനെ അമ്മ കഴുത്തറുത്തു കൊന്ന സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുന്‍പേ മലപ്പുറത്തും സമാനമായ ക്രൂരത.കൂട്ടിലങ്ങാടി ചേരൂരില്‍ നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്ന ചേരുര്‍ സ്വദേശി നബീലയേയും ഇവരെ കൊലപാതകം നടത്താന്‍ പ്രരിച്ചിച്ച സഹോദരന്‍...
കൊല്‍ക്കത്തയില്‍ ഒഴിഞ്ഞ പറമ്പില്‍ നിന്ന് 14 നവജാത ശിശുക്കളുടെ മൃതശരീരങ്ങള്‍ കണ്ടെത്തി
കൊല്‍ക്കത്ത:കൊല്‍ക്കത്തയിലെ ഒരു ഒഴിഞ്ഞ പറമ്പില്‍ നിന്ന് 14 നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.ഹരിദേബ്പുരിലെ രാജാ റാം മോഹന്‍ സരണിക്കടുത്ത് കാടുപിടിച്ച് കിടക്കുന്ന സ്ഥലം വൃത്തിയാക്കുമ്പോഴാണ് പ്ലാസ്റ്റിക്ക് ബാഗില്‍ പൊതിഞ്ഞനിലയില്‍ മൃതശരീരങ്ങള്‍ കണ്ടെത്തിയത്.
അബോര്‍ഷന്‍ മാഫിയയായിരിക്കും...