പരിശീലനത്തിനിടെ അമ്പ് കഴുത്തില്‍ തുളച്ചു കയറിയ അമ്പെയ്ത്ത് താരം അദ്ഭുതകരമായി രക്ഷപ്പെട്ടു
കൊല്‍ക്കത്ത: പരിശീലനത്തിനിടെ അമ്പ് കഴുത്തില്‍ തുളച്ചുകയറിയ പതിനാലുകാരിയായ അമ്പെയ്ത്ത് താരം അദ്ഭുതകരമായി രക്ഷപ്പെട്ടു. കൊല്‍ക്കത്തയിലെ ബോല്‍പൂരിലെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) പരിശീലന കേന്ദ്രത്തിലായിരുന്നു അപകടം.
ഫാസില ഖാതൂന്‍ എന്ന അമ്പെയ്ത്ത താരത്തിന്റെ...
കനത്ത മഴ; ചെന്നൈ വെള്ളത്തില്‍
ചെന്നൈ: കനത്ത മഴ തുടരുന്ന ചെന്നൈ നഗരത്തില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രത്യേക ജാഗ്രത നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇന്നും അവധി പ്രഖ്യാപിച്ചു. മറ്റു സ്‌കൂളുകള്‍ മൂന്ന മണിക്ക് മുന്‍പ്...
ആധാറിനെതിരെ മമത ബാനര്‍ജി സുപ്രീം കോടതിയിലേക്ക്
ന്യൂ ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ മമതാ ബാനര്‍ജി സുപ്രീംകോടതിയെ സമീപിക്കും. കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഹര്‍ജി നല്‍കിയതിനെ കഴിഞ്ഞ ദിവസം കോടതി രൂക്ഷമായി...
രാഹുല്‍ ജനങ്ങളാല്‍ അംഗീകരിക്കപ്പെട്ട നേതാവ്: ശിവസേന എംപി സഞ്ജയ് റാവത്ത്
മുംബൈ: രാഹുല്‍ ഗാന്ധിയെ പുകഴ്ത്തിയും ബിജെപിയെ തള്ളിയും ശിവസേനയുടെ രാജ്യസഭാ എംപി സഞ്ജയ് റാവത്ത് വീണ്ടും രംഗത്ത്. ഇരുപാര്‍ട്ടികള്‍ക്കുമിടയിലെ വിള്ളല്‍ കൂടുതല്‍ ശക്തമാക്കിക്കൊണ്ട് ബിജെപിയാണ് തങ്ങളുടെ മുഖ്യഎതിരാളിയെന്ന് ശിവസേനയുടെ രാജ്യസഭാ എംപി സഞ്ജയ്...
മലയാളിയായ വൈസ് അഡ്മിറല്‍ അജിത്കുമാര്‍ നാവികസേന ഉപമേധാവി
ന്യൂഡല്‍ഹി: നാവികസേന ഉപ മേധാവി വെസ് അഡ്മിറല്‍ കരംബീര്‍ സിങ് ചുമതലയൊഴിഞ്ഞ പദവിയിലേക്ക് വൈസ് അഡ്മിറലായി മലയാളിയായ അജിത്ത് കുമാര്‍ ചുതലയേറ്റു. ന്യൂഡല്‍ഹിയില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ വൈസ് അഡ്മിറല്‍ കരംബീര്‍ സിങ്ങില്‍നിന്ന്...
ആധാറിന്റെ ഭരണഘടനാ സാധുത: ഹര്‍ജികളില്‍ നവംബറില്‍ വാദം ആരംഭിക്കും
ന്യൂ ഡല്‍ഹി: ആധാറിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികളില്‍ ഭരണഘടനാ ബെഞ്ച് നവംബര്‍ അവസാനവാരം മുതല്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി. അതേസമയം, സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരെ...
വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചില്ല; കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി രക്തംവാര്‍ന്ന് മരിച്ചു
അമൃത്സര്‍: മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി വീട്ടുകാര്‍ വൈദ്യസഹായം നല്‍കാത്തതിനെ തുടര്‍ന്ന് രക്തം വാര്‍ന്ന് മരിച്ചു. പഞ്ചാബിലെ ഫസിക ഗ്രാമത്തില്‍ 17 കാരിയായ പെണ്‍കുട്ടിയാണ് മരണത്തിന് കീഴടങ്ങിയത്.
ഒക്ടോബര്‍ 25 നായിരുന്നു പെണ്‍കുട്ടി...
കോണ്‍ഗ്രസ് അദ്യക്ഷ പദവി ഉടന്‍ ഏറ്റെടുക്കും, നോട്ട്‌നിരോധനം ദുരന്തമായിരുന്നു- രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: നോട്ട് നിരോധനവും ജി.എസ്.ടിയും മഹാദുരന്തങ്ങളായിരുന്നെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നവംബര്‍ എട്ട് ഇന്ത്യക്ക് ദുഃഖദിനമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ പദവി ഉടന്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനത്തിന്റെ ഒന്നാം...
മഹാരാഷ്ട്രയില്‍ ആധാര്‍ നമ്പര്‍ കൊണ്ടുവരാത്തതിനാല്‍ പത്ത് വയസ്സുകാരന് അധ്യാപികയുടെ മര്‍ദ്ദനം
പുണെ: മഹാരാഷ്ട്രയിലെ ചിഞ്ച്‌വാഡയില്‍ ആധാര്‍ നമ്പര്‍ കൊണ്ടുവന്നില്ലെന്ന കാരണത്തില്‍ പത്ത് വയസ്സുകാരന് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം. കുട്ടിക്ക് ആന്തരിക ക്ഷതം സംഭവിക്കുകയും അണുബാധ ഉണ്ടാവുകയും ചെയ്തതിനാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
മോര്യ...
ഇന്ത്യന്‍ ഭരണഘടനയില്‍ അധിഷ്ഠിതമായ സ്വയംഭരണാധികാരമാണ് ഞങ്ങള്‍ കാംക്ഷിക്കുന്നത്: ഒമര്‍ അബ്ദുള്ള
ശ്രീനഗര്‍: സ്വയംഭരണാധികാരമാണ് കാശ്മീക്# ആഗ്രഹിക്കുന്നതെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. പാകിസ്താനില്‍ നിന്നോ റഷ്യയില്‍ നിന്നോ ബ്രിട്ടനില്‍ നിന്നോ സ്വയംഭരണാധികാരം വേണമെന്നല്ല ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയില്‍ അധിഷ്ഠിതമായ സ്വയംഭരണാധികാരമാണ് ഞങ്ങള്‍...