അന്താരാഷ്ട്ര നീതിന്യായകോടതിയില്‍ ദല്‍വീര്‍ ഭണ്ഡാരി തുടരും
ഹേഗ്: അന്താരാഷ്ട്ര നീതിന്യായകോടതി(ഐസിജെ)യിലെ ജഡ്ജിമാരുടെ പാനലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇന്ത്യക്ക് വിജയം. ഇന്ത്യക്കാരനായ ദല്‍വീര്‍ ഭണ്ഡാരി ഐസിജെയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടന്റെ ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡും മത്സരരംഗത്തുണ്ടായിരുന്നുവെങ്കിലും അവസാനനിമിഷം പിന്മാറിയതിനനെ തുടര്‍ന്നാണ് ഭണ്ഡാരിയുടെ തെരഞ്ഞെടുപ്പ് നടന്നത്....
മുഗാബയോട് രാജിവെക്കാന്‍ നിര്‍ദ്ദേശിച്ച് സനു-പിഎഫ് പാര്‍ട്ടി
ഹരാരെ: പാര്‍ട്ടി നേതൃത്വത്തില്‍നിന്നു പുറത്താക്കിയ റോബര്‍ട്ട് മുഗാബയോട് സിംബാബ്വെയുടെ പ്രസിഡന്റ് പദവി ഉടന്‍ ഒഴിയാന്‍ സനു-പിഎഫ് പാര്‍ട്ടി ആവശ്യപ്പെട്ടു. ഇന്ന് ഉച്ചയ്ക്കു മുന്‍പ് അധികാരമൊഴിയണമെന്നാണു പാര്‍ട്ടി പ്രതിനിധി യോഗം ആവശ്യപ്പെട്ടത്. മുഗാബെയ്ക്കു പകരം...
മിന്നലാക്രമണത്തില്‍ ഐഎസിനെ തുരത്തി ഇറാഖി സൈന്യം
റാവ: ഭീകരസംഘടനയ്ക്കു കനത്ത തിരിച്ചടിയായി ഇറാഖില്‍ നിയന്ത്രണത്തിലാക്കി വച്ചിരുന്ന അവസാന നഗരത്തില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റിനെ(ഐഎസ്) സൈന്യം തുരത്തിയോടിച്ചു. സിറിയന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള റാവയില്‍ നിന്നാണ് മിന്നലാക്രമണത്തിലൂടെ ഇറാഖി സൈന്യം ഐഎസിനെ തകര്‍ത്തത്....
ഡിസംബര്‍ ഒന്നിന് ഒബാമ ഇന്ത്യയില്‍
വാഷിങ്ടണ്‍: അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഡിസംബര്‍ ഒന്നിന് ഡല്‍ഹിയിലെത്തും. ഒബാമ ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് ഒബാമ ഡല്‍ഹിയിലെത്തുന്നത്. സമൂഹത്തിന്റെ പുരോഗതി ലക്ഷ്യമാക്കി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന...
മൂന്നു വയസുകാരിയുടെ മരണം: മലയാളി വളർത്തമ്മ അറസ്റ്റിൽ
ഡാളസ്: അമേരിക്കയിലെ ടെക്സസിൽ മരിച്ച മൂന്നു വയസുകാരി ഷെറിൻ മാത്യൂസിന്റെ വളർത്തമ്മ മലയാളി സിനി മാത്യൂസ് അറസ്റ്റിൽ. മൂന്നു വയസുകാരിയെ വീട്ടിൽ തനിച്ചാക്കി അപകടത്തിന് ഇടയാക്കിയെന്ന കുറ്റത്തിനാണ് അറസ്റ്റ്. കേസിൽ ഭർത്താവ് വെസ്ലി...
റോഹിംഗ്യന്‍ സ്ത്രീകള്‍ക്ക് നേരെ മ്യാന്മര് സൈന്യത്തിന്റെ അതിക്രൂര അതിക്രമങ്ങളെന്ന് റിപ്പോര്‍ട്ട്
ധാക്ക: റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കെതിരെ മ്യാന്മര് സൈന്യം അതിക്രൂരമായ അതിക്രമങ്ങളാണ് നടത്തുന്നതെന്ന് അമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമണ്‍ റൈറ്റ്സ് വാച്ചിന്റെ റിപ്പോര്‍ട്ടുകള്‍.
ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നൂറുകണക്കിന് സ്ത്രീകളെയും കുട്ടികളെയും സൈനികര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കുന്നതായായും ലെംഗിക അതിക്രമങ്ങളും...
ഓസ്ട്രേലിയയില്‍ ഇനി സ്വവര്‍ഗ വിവാഹം നിയമവിധേയം
കാന്‍ബറ: സ്വവര്ഗാനുരാഗികള്ക്കിത് പ്രണയസാഫല്യം. ഓസ്ട്രേലിയയില്‍ സ്വവര്‍ഗ വിവാഹങ്ങള്‍ നിയമവിധേയമാക്കിക്കൊണ്ടുള്ള ബില്ലിന് അനുമതി ലഭിച്ചു. വോട്ടെടുപ്പിലൂടെയാണ് സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് ഓസ്ട്രേലിയന്‍ ജനത സമ്മതമേകിയത്. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയ 26-ാമത്തെ രാജ്യമാണ് ഓസ്ട്രേലിയ.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ്...
നൈജീരിയയില്‍ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 14 മരണം
അബുജ: നൈജീരിയില്‍ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 14 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നൈജീരിയിലെ മെയ്ദുഗുരിയിലാണ് ഇന്നലെ രാത്രിയോടെ ആക്രമണമുണ്ടായത്.
നാല് പേരാണ് സ്ഫോടനത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. അതില്‍ രണ്ട് സ്ത്രീകളും...
ഷീ ചിന്‍പിങ്ങിനെ രക്ഷകനാക്കി ചൈനീസ് ഭരണകൂടത്തിന്റെ പ്രചാരണം
ബെയ്ജിങ്: ദാരിദ്ര്യത്തില്‍നിന്നു ജനങ്ങളെ രക്ഷിക്കാന്‍ ക്രിസ്തുവിനല്ല പ്രസിഡന്റ് ഷീ ചിന്‍പിങ്ങിനു മാത്രമേ സാധിക്കൂവെന്ന പ്രചാരണവുമായി ചൈനീസ് ഭരണകൂടം. ക്രിസ്ത്യാനികള്‍ക്കിടയിലാണ് ക്രിസ്തുവിനെയും ഷീയെയും താരതമ്യം ചെയ്തുള്ള ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നത്. പ്രാദേശിക ഭരണകൂടത്തിന്റെ ദാരിദ്ര്യ...
സിംബാബ്വേയില് സൈന്യം അധികാരവും ദേശീയ ചാനലും പിടിച്ചെടുത്തു, പ്രസിഡന്റ് മുഗാബേ ‘സുരക്ഷിതനെന്ന്’ സൈന്യം
ഹരാരേ: സിംബാബ്വേയില് സൈന്യം അധികാരം ഏറ്റെടുത്തു. പട്ടാള അട്ടിമറിയിലൂടെയാണോ അധികാരം പിടിച്ചെടുത്തതെന്ന കാര്യം വ്യക്തമല്ല. എന്നാല്‍ പ്രസിഡന്റ് മുഗാബേയും കുടുംബവും സുരക്ഷിതരാണെന്ന് സൈന്യം പറയുന്നു. മുഗാബേ വിദേശത്തേക്ക് പറക്കാന്‍ തയ്യാറെടുക്കുകയാണെന്നും മറ്റ് മന്ത്രിമാര്‍...