ചൈനയ്ക്ക് വെല്ലുവിളിയുമായി ഇന്ത്യയും യുഎസും ഉള്‍പ്പെട്ട ചതുര്‍രാഷ്ട്ര സഖ്യം
മനില: ഇന്ത്യ-പസഫിക് മേഖലയിലെ ചൈനയുടെ കടന്നുകയറ്റത്തിന് പരോക്ഷമായ മുന്നറിയിപ്പു നല്‍കി സുപ്രധാന ചതുര്‍രാഷ്ട്ര സഖ്യത്തിന് ഇന്ന് ഔദ്യോഗിക തുടക്കം. ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണു മേഖലയുടെ സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനുമായി ഒരുമിക്കുന്നത്.
ദക്ഷിണ...
ഇറാഖ്- ഇറാന്‍ അതിര്‍ത്തിയില്‍ ഭൂചലനം: മരണം 135 കടന്നു
ബാഗ്ദാദ്: ഇറാന്‍-ഇറാഖ് അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ 135 ആയി. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഹലാബ്ജയില്‍നിന്നും 30 കിലോമീറ്റര്‍ മാറിയാണെന്ന് കണ്ടെത്തി . ഞായറാഴ്ച്ച രാത്രി 9.20നാണ് ഭൂകമ്പമുണ്ടായത്. 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ...
ഉത്തര കൊറിയയ്ക്ക് താക്കീതുമായി യുഎസ്-ദക്ഷിണകൊറിയ സംയുക്ത നാവികാഭ്യാസം
ബെയ്ജിംഗ്: ഉത്തരകൊറിയയ്ക്കു മുന്നറിയിപ്പുമായി യുഎസ്-ദക്ഷിണകൊറിയ സംയുക്ത നാവികാഭ്യാസം. നാലു ദിവസം നീണ്ടുനില്‍ക്കുന്ന സൈനികാഭ്യാസം ഇന്നാണ് തുടങ്ങിയത്.
അമേരിക്കയുടെ യുഎസ്എസ് റൊണാള്‍ഡ് റീഗന്‍, നിമിറ്റ്‌സ്, തിയോഡര്‍ റൂസ്വെല്‍റ്റ് എന്നി മൂന്ന് വിമാനവാഹിനി യുദ്ധകപ്പലുകളാണ് സെനികാഭ്യാസത്തില്‍ പങ്കെടുക്കുന്നത്....
ചൈനീസ് ബഹിരാകാശനിലയം നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയില്‍ പതിക്കുമെന്ന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി
ലണ്ടന്‍: ചൈനീസ് ബഹിരാകാശനിലയം നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയിലേക്ക് പതിച്ചു കൊണ്ടിരിക്കുകയാണെന്ന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മുന്നറിയിപ്പ്. മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളില്‍ നിലയം ഭൂമിയില്‍ പതിക്കും.
8.5 ടണ്‍ ഭാരമുള്ള ടിയാന്‍ഗോങ്-1 എന്ന നിലയമാണ് നിയന്ത്രണം...
ഉത്തരകൊറിയന്‍ വിഷയത്തില്‍ നിലപാട് മാറ്റി ട്രംപ്
വാഷിംഗ്ടണ്‍: ഉത്തരകൊറിയയ്‌ക്കെതിരെ നിലപാട് മയപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. ഉത്തരകൊറിയ ചര്‍ച്ചകള്‍ക്കായി മുന്നോട്ടുവരണമെന്നും ആണവായുധങ്ങള്‍ ഉപേക്ഷിക്കുന്നതു സംബന്ധിച്ച് ചര്‍ച്ചയാവാമെന്നും അദ്ദേഹം പറഞ്ഞു. പ്യോംഗ്യാംഗിനെതിരെ സൈന്യത്തെ ഉപയോഗിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
സീയൂളില്‍ ദക്ഷിണകൊറിയന്‍...
തീപ്പിടുത്തത്തില്‍പ്പെട്ട് സൗദി രാജകുമാരന്‍ കൊല്ലപ്പെട്ടു: രാജ്യത്തെ രണ്ടാമത്തെ അസ്വാഭാവിക മരണം
സൗദി: തീപ്പിടുത്തത്തില്‍പ്പെട്ട് സൗദി ഫഹദ് രാജാവിന്റെ ഇളയ മകന്‍ കൊല്ലപ്പെട്ടു. 44 കാരനായ അബ്ദുല്‍ അസീസ് രാജകുമാരനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ അസ്വാഭാവിക മരണത്തിനു കീഴടങ്ങിയ രണ്ടാമത്തെ രാജകുടുംബാംഗമാണ് അസീസ്. കഴിഞ്ഞദിവസം...
സൗദി രാജകുമാരന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു
സൗദി രാജകുമാരന്‍ മന്‍സൂര്‍ ബിന്‍ മുഖ്രിന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. അസീര്‍ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവര്‍ണറാണ് അന്തരിച്ച മന്‍സൂര്‍ ബിന്‍ മുഖ്രിന്‍. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉപദേശകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സൗദിയുടെ...
ട്രംപ് ദക്ഷിണ കൊറിയയില്‍; ഭീഷണി കടുപ്പിച്ച് ഉത്തര കൊറിയ
സോള്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏഷ്യന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ടതിനു തൊട്ടുപിന്നാലെ അനുരഞ്ജന സാധ്യതകള്‍ തള്ളിയും ആണവായുധ ശേഖരം വര്‍ധിപ്പിക്കുമെന്ന ഭീഷണി ഉയര്‍ത്തിയും ഉത്തരകൊറിയ രംഗത്ത്.
സഖ്യരാജ്യമായ ജപ്പാനിലേക്കാണ് ആദ്യ യാത്ര. രണ്ടു ദിവസം...
കാറ്റലോണിയന്‍ പ്രസിഡന്റിന് സ്‌പെയിനിന്റെ അറസ്റ്റ് വാറന്റ്
മാഡ്രിഡ്: പിരിച്ചുവിടപ്പെട്ട മുന്‍ കറ്റാലന്‍ പ്രവിശ്യാ പ്രസിഡന്റ് കാര്‍ലെസ് പീജ്‌മോണ്ടിന് സ്പാനിഷ് ജഡ്ജി യൂറോപ്യന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കാര്‍ലെസ്സിനെക്കൂടാതെ നാലു മാന്ത്രിമാര്‍ക്കെതിരെയും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ബെല്‍ജിയത്തിലേക്ക് കടന്ന അഞ്ചു കാറ്റലോണിയന്‍...
ബിന്‍ ലാദന്‍ വധം: നൂറിലേറെ ഫയലുകള്‍ പുറത്ത് വിട്ട് അമേരിക്കന്‍ ചാര സംഘടന
വാഷിംഗ്ടണ്‍: അല്‍ഖ്വയ്ദ തലവന്‍ ഉസാമ ബിന്‍ ലാദനെ വധിച്ചതുമായി ബന്ധപ്പെട്ട നൂറിലേറെ ഫയലുകള്‍ അമേരിക്കന്‍ ചാര സംഘടനയായ സിഐഎ പുറത്ത് വിട്ടു. കുടുംബാംഗങ്ങള്‍ക്കൊപ്പം അദ്ദേഹം നില്‍ക്കുന്നതടക്കമുള്ള ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ലാദന്റെ ഒളിത്താവളത്തില്‍...