സൈനിക നടപടി പാടില്ലെന്ന് പാക്കിസ്ഥാനോട് അമേരിക്ക; അതിര്‍ത്തിയിലെ ഭീകരക്യാമ്പുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യം
വാഷിംഗ്ടണ്‍:അതിര്‍ത്തിയിലെ വ്യോമാക്രമണത്തിനു പിന്നാലെ
ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ സമാധാന ശ്രമങ്ങളുമായി അമേരിക്ക.അതിര്‍ത്തിയില്‍ സൈനിക നടപടി പാടില്ലെന്ന് അമേരിക്ക പാക്കിസ്ഥാനോടാവശ്യപ്പെട്ടു.
ഭീകരക്യാംപുകള്‍ക്കെതിരെ നടപടിയെടുത്തേ...
തിരിച്ചടിക്കാന്‍ പാക്കിസ്ഥാന് അവകാശമുണ്ട്,വെല്ലുവിളിക്കരുതെന്ന് പാക് വിദേശകാര്യമന്ത്രി
ഇസ്ലാമാബാദ്:അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ പകരംവീട്ടാനൊരുങ്ങി പാക്കിസ്ഥാന്‍. തിരിച്ചടിക്കാന്‍ പാകിസ്ഥാന് അവകാശമുണ്ടെന്നും വെല്ലുവിളിക്കരുതെന്നും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു.ഇന്ത്യ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ആക്രമണത്തിന് പാക് സൈനികര്‍ തയ്യാറാണെന്നുമാണ് ഖുറേഷി ...
ഓസ്‌കാര്‍:’ബൊഹീമിയന്‍ റാപ്സഡി’യിലെ പ്രകടനത്തിന് റാമി മാലിക്ക് മികച്ച നടനായി;ഒലിവിയ കോള്‍മാന്‍ മികച്ച നടി;അല്‍ഫോണ്‍സോ ക്വാറോണ്‍ മികച്ച സംവിധായകന്‍;’ഗ്രീന്‍ ബുക്ക്...
ലോസ്ആഞ്ചലസ്:ബൊഹീമിയന്‍ റാപ്സഡി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ റാമി മാലിക്ക് മികച്ച നടനുള്ള തൊണ്ണൂറ്റി ഒന്നാമത് ഓസ്‌കാര്‍ പുരസ്‌കാരം നേടി.ഒലിവിയ കോള്‍മാന്‍ മികച്ച നടിയായി. ദ ഫേവറിറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം....
ഓസ്‌കാറില്‍ ഇന്ത്യക്കും അഭിമാന മുഹൂര്‍ത്തം;ഇന്ത്യന്‍ ഗ്രാമങ്ങളിലെ ആര്‍ത്തവകാല ജീവിതം പ്രമേയമാക്കിയ ‘ഷോര്‍ട്ട് പിരീഡ് എന്‍ഡ് ഓഫ് സെന്റന്‍സിന്’ മികച്ച...
ലോസ് ആഞ്ചലസ്:ഓസ്‌കാര്‍ അവാര്‍ഡുകളുടെ പ്രഖ്യാപനം പുരോഗമിക്കുമ്പോള്‍ ഇന്ത്യക്കും അഭിമാനനേട്ടം.ഇന്ത്യന്‍ ഗ്രാമങ്ങളിലെ ആര്‍ത്തവകാല ആരോഗ്യപരിപാലനം വിഷയമാക്കി ഇറാനിയന്‍-അമേരിക്കന്‍ സംവിധായിക റയ്ക സെഹ്റ്റച്ബച്ചി സംവിധാനം ചെയ്ത 'ഷോര്‍ട്ട് പിരീഡ്.എന്‍ഡ് ഓഫ് സെന്റന്‍സ്' മികച്ച ഹ്രസ്വ ഡോക്യുമെന്റിക്കുള്ള...
പെണ്‍മക്കളെ പ്രസവിച്ചതിന്റെ പേരില്‍ പ്രവാസി മലയാളി ഉപേക്ഷിച്ചു;ദുബായില്‍ ദുരിതജീവിതം നയിച്ച് ശ്രീലങ്കന്‍ സ്വദേശിനിയും മക്കളും
ദുബായ്:ഭാര്യ പ്രസവിച്ചത് നാലു പെണ്‍മക്കളെയാണെന്നതിന്റെ പേരില്‍ കുടുംബത്തെയെന്നാകെ ദുബായില്‍ ഉപേക്ഷിച്ച് പ്രവാസി മലയാളി വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടിലേക്ക് മുങ്ങി.അല്‍ ഖൈനിലെ ഒറ്റമുറി ഫ്‌ലാറ്റില്‍ ദുരിതജീവിതം നയിക്കുന്ന ശ്രീലങ്കന്‍ സ്വദേശിനിയായ ഫാത്തിമയും മക്കളും അധികൃതരുടെ...
അമേരിക്കയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
ന്യൂയോര്‍ക്ക്:അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.ട്രംപിന്റെ സ്വപ്‌ന പദ്ധതിയായ മെക്‌സിക്കന്‍ മതിലിന് ഫണ്ട് ഉറപ്പിക്കാനാണ് നീക്കം.അടിയന്തരാവസ്ഥ സംബന്ധിച്ച ഉത്തരവില്‍ ഒപ്പു വയ്ക്കുമെന്ന് വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍...
ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് 40 പേര്‍ മരിച്ചു; 300 -ാളം പേരെ കാണാതായി
ബ്രസീലിയ:ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് 40 പേര്‍മരിച്ചു. മുന്നൂറോളം പേരെ കാണാതായിട്ടുണ്ട്.മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആയിരത്തോളം പേര്‍ ഭവനരഹിതരായി. തെക്ക് കിഴക്കന്‍ ബ്രസീലിലെ ബ്രുമാഡിഞ്ഞോ പട്ടണത്തിലുള്ള സ്വകാര്യ ഖനന കമ്പനിയായ വലെയിലെ അണക്കെട്ടാണ് തകര്‍ന്നത്.282...
റഷ്യയ്ക്കു സമീപം കരിങ്കടലിലെ കപ്പല്‍ അപകടം:ആറ് ഇന്ത്യക്കാര്‍ മരിച്ചു;മലയാളി ഉള്‍പ്പെടെ നാലുപേരെ രക്ഷപ്പെടുത്തി
മോസ്‌കോ:റഷ്യക്കു സമീപം കെര്‍ഷ് കടലിടുക്കില്‍ ഉണ്ടായ കപ്പലപകടത്തില്‍ 6 ഇന്ത്യക്കാര്‍ മരിച്ചു.മലയാളിയായ ആശിഷ് അശോക് നായര്‍ ഉള്‍പ്പെടെ നാലുപേരെ രക്ഷപ്പെടുത്തി.ദ്രവീകൃത പ്രകൃതിവാതകം വഹിച്ചിരുന്ന വെനീസ്, മെയ്‌സ്‌ട്രോ എന്നീ ടാന്‍സാനിയന്‍ കപ്പലുകള്‍ക്കാണ് തീ പിടിച്ചത്....
ലോക് സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്തിയെന്ന് യുഎസ് ഹാക്കര്‍;ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടത് തിരിമറി അറിഞ്ഞതുകൊണ്ടെന്നും വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി:2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടന്നിട്ടുണ്ടെന്ന് യു.എസ് ഹാക്കര്‍.ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ (യൂറോപ്പ്) ലണ്ടനില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഹാക്കറുടെ വെളിപ്പെടുത്തല്‍. യുപി, മഹാരാഷ്ട്രാ,ഗുജറാത്ത് തെരഞ്ഞെടുപ്പുകളിലും ക്രമക്കേട് നടന്നെന്ന് വെളിപ്പെടുത്തല്‍.2014...
രാജ്യം നേരിടുന്ന പ്രശ്‌നങ്ങളില്‍ പ്രവാസികള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് രാഹുല്‍ ഗാന്ധി
ദുബായ്:ഇന്ത്യയെ രാഷ്ട്രീയ താല്‍പര്യത്തിനുവേണ്ടി വിഭജിക്കുന്ന സാഹചര്യമാണുള്ളതെന്നും രാജ്യം നേരിടുന്ന പ്രശ്‌നങ്ങളില്‍ പ്രവാസികള്‍ ഒന്നിച്ചു നില്‍ക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഹുല്‍...