Saturday, April 19, 2025

ചരിത്രം കുറിച്ച് ഇന്ത്യ:ഓസ്ട്രേലിയയില്‍ ഇന്ത്യക്ക് ആദ്യ ടെസ്റ്റ് പരമ്പര നേട്ടം;താരമായി പൂജാര

സിഡ്നി:ഓസ്ട്രേലിയന്‍ മണ്ണില്‍ ചരിത്രമെഴുതി ഇന്ത്യ. ഓസ്ട്രേലിയയില്‍ ആദ്യ ടെസ്റ്റ് പരമ്പര നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. നാലാം ടെസ്റ്റിന്റെ അഞ്ചാം ദിനവും മഴ വില്ലനായതോടെ മത്സരം സമനിലയില്‍ അവസാനിച്ചു.നിലവില്‍ നടന്ന മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണം...

ഇന്തോനേഷ്യയില്‍ സുനാമി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 222 ആയി;ആയിരത്തോളംപേരെ കാണാതായി

ജക്കാര്‍ത്ത:ഇന്തോനേഷ്യയിലുണ്ടായ സുനാമിയില്‍ ദുരന്തത്തിന്റെ വ്യാപ്തി കൂടുകയാണ്.ഇതുവരെ 222 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.പരിക്കേറ്റ ഭൂരിപക്ഷം പേരുടേയും നില ഗുരുതരമാണ്. ആയിരത്തോളം പേരെ കാണാതായി.ജാവ, സുമാത്ര ദ്വീപുകള്‍ക്കിടയിലെ തീരമേഖലയായ സുന്ദയില്‍ ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സുനാമിത്തിരകള്‍...

ഇന്തോനേഷ്യയില്‍ സുനാമി:168 പേര്‍ മരിച്ചു;700ല്‍ അധികം പേര്‍ക്ക് പരുക്ക്;നിരവധിയാളുകളെ കാണാതായി

ജക്കാര്‍ത്ത:ഇന്തോനേഷ്യയില്‍ ആഞ്ഞടിച്ച സുനാമിയില്‍ 168 പേര്‍ മരിച്ചു.നിരവധി പേരെ കാണാതായി.700ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.പരുക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്.മരണസംഖ്യ ഉയരാനാണ് സാധ്യത.സുനാമിയില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നൂറു കണക്കിനാളുകള്‍ കുടുങ്ങിക്കിടക്കുകയാണ്.ഇന്നലെ രാത്രിയാണ് സുനാമിയടിച്ചത്. ...

ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ വീണ്ടും അധികാരമേറ്റു

ശ്രീലങ്ക:റനില്‍ വിക്രമസിംഗെ വീണ്ടും ശീലങ്കന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റു. പ്രസിഡന്റ് മൈത്രിപാല സിരിസേന വിക്രമസിംഗെയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു .മഹിന്ദ രജപക്‌സെയെ മൈത്രിപാല സിരിസേന പ്രധാനമന്ത്രിയാക്കിയതിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിക്ക് ഇതോടെ അവസാനമായിരിക്കുകയാണ്. 2015ല്‍ അധികാരത്തിലെത്തിയ റനില്‍ വിക്രമസിംഗെയെ...

വിജയ്മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ലണ്ടണ്‍ കോടതിയുടെ ഉത്തരവ്

ലണ്ടണ്‍:വായ്പാതട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന് ലണ്ടണ്‍ കോടതി ഉത്തരവായി.ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയാണ് ഉത്തരവിട്ടത്.മല്യ വസ്തുതകള്‍ വളച്ചൊടിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി.ബാങ്കുകളെ കബളിപ്പിച്ചാണ് വായ്പയെടുത്തതെന്നും തിരിച്ചടക്കാന്‍ ആത്മാര്‍ത്ഥമായ...

പിരമിഡിന്റെ മുകളില്‍ ദമ്പതികള്‍ നഗ്‌നരായി ആലിംഗനം ചെയ്തു;ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഈജിപ്ഷ്യന്‍ ഭരണകൂടം അന്വേഷണം തുടങ്ങി

കെയ്‌റോ: ഈജിപ്തില്‍ പിരമിഡിന്റെ മുകളില്‍ കയറി ദമ്പതികള്‍ നഗ്നരായി ആലിംഗനം ചെയ്തു.ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ദമ്പതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഈജിപ്ഷ്യന്‍ ഭരണകൂടം തീരുമാനിച്ചു.ഡാനിഷ് ദമ്പതികള്‍ക്കായി അന്വേഷണം തുടങ്ങിക്കഴിഞ്ഞു. പുരാവസ്തു വകുപ്പ് മന്ത്രി ഖാലിദ്...

‘മൊത്തം പണവും തിരിച്ചുതരാം,ദയവായി സ്വീകരിക്കൂ’ബാങ്കുകളോട് അപേക്ഷയുമായി വിജയ്മല്യ

ലണ്ടന്‍:സാമ്പത്തികത്തട്ടിപ്പ് നടത്തിയിട്ട് വിദേശത്തേക്കു മുങ്ങിയ മദ്യരാജാവ് വിജയ്മല്യ പണം തിരികെ നല്‍കാമെന്നറിയിച്ച് രംഗത്ത്.ബാങ്കുകളില്‍ നിന്നും കടമെടുത്ത മുഴുവന്‍ പണവും തിരിച്ചു നല്‍കാമെന്നും പണം ദയവായി സ്വീകരിക്കണമെന്നും മല്യ തന്റെ ട്വിറ്ററിലൂടെയാണ് അപേക്ഷിച്ചിരിക്കുന്നത്. 'എടിഎഫ് (ഏവിയേഷന്‍...

ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ലൂക്കാ മോഡ്രിച്ചിന്

പാരീസ്:കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് ക്രൊയേഷ്യന്‍ താരവും റയല്‍ മാഡ്രിഡ് മിഡ് ഫില്‍ഡറുമായ ലൂക്കാ മോഡ്രിച്ചിന് ലഭിച്ചു.കഴിഞ്ഞ 10 വര്‍ഷമായി ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും...

ഒമാനിലെ സലാലയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു

മിര്‍ബാത്ത്:ഒമാനിലെ സലാലയ്ക്കു സമീപം മിര്‍ബാത്തിലെ വാഹനാപകടത്തില്‍ 3 മലയാളികള്‍ മരിച്ചു.മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശികളായ സലാം,അസൈ നാര്‍,ഇ.കെ.അഷ്‌റഫ് ഹാജി എന്നിവരാണ് മരിച്ചത്.സലാലയില്‍ അവധി ആഘോഷിക്കാനെത്തിയ ഇവര്‍ സഞ്ചരിച്ച കാര്‍ ഒരു ട്രക്കിലിടിച്ചാണ് അപകടമുണ്ടായത്. ...

പാരീസില്‍ ഇന്ധന വില വര്‍ദ്ധനയ്ക്കെതിരായ പ്രതിഷേധം അക്രമാസക്തമായി; 288 പേര്‍ അറസ്റ്റില്‍

പാരിസ്:ഇന്ധന വില വര്‍ദ്ധനയ്ക്കെതിരെ ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായി. മുഖം മറച്ച് ആയുധങ്ങളുമായി എത്തിയ പ്രതിഷേധക്കാര്‍ പൊലീസുമായി തെരുവില്‍ ഏറെ നേരം ഏറ്റുമുട്ടി.വീടുകള്‍ക്കും കടകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു.സംഘര്‍ഷങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരടക്കം...