യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍:പലയിടത്തും വാഹനങ്ങള്‍ തടയലും റോഡ് ഉപരോധവും ;കനത്ത സുരക്ഷയൊരുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം
തിരുവനന്തപുരം:കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത അപ്രതീക്ഷിത ഹര്‍ത്താലില്‍ ജനം വലഞ്ഞു. സംസ്ഥാനത്തൊട്ടാകെ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും റോഡ് ഉപരോധിക്കുകയും...
കാസര്‍കോഡ് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു;പിന്നില്‍ സിപിഎമ്മെന്ന് കോണ്‍ഗ്രസ്; ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍
കാസര്‍ഗോഡ്:രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി ക്കൊന്നു.പെരിയ കല്യോട്ട് സ്വദേശികളായ കൃപേഷ്,ശരത്‌ലാല്‍(ജോഷി) എന്നിവരാണ് കൊല്ലപ്പെട്ടത്.കാറില്‍ എത്തിയ സംഘം തടഞ്ഞ് നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.കൃപേഷ് സംഭവസ്ഥലത്തുവച്ചും ജോഷി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. മൃതദേഹങ്ങള്‍...
മഞ്ചേശ്വരത്ത് മല്‍സരിക്കാനില്ലെന്ന് കെ.സുരേന്ദ്രന്‍;തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും
കാസര്‍കോട്:മഞ്ചേശ്വരം മണ്ഡലത്തില്‍ ഇനി മത്സരിക്കാനില്ലെന്ന്
ബിജെപി നേതാവ് കെ സുരേന്ദ്രന്‍.പ്രാദേശിക നേതാക്കളെ മഞ്ചേശ്വരം മണ്ഡലത്തില്‍ പരിഗണിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കുന്ന കാര്യം ദേശീയ നേതൃത്വവുമായി ആലോചിച്ച് ഉടന്‍ തീരുമാനിക്കുമെന്നും...
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ ഡോ.രോഹിത് വിവാഹിതനായി
കൊച്ചി:പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ ഡോ.രോഹിത് വിവാഹിതനായി.വ്യവസായിയായ ഭാസിയുടെ മകള്‍ ശ്രീജ ഭാസി ആണ് വധു.അങ്കമാലി ആഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.രോഹിത് കൊച്ചിയിലും ശ്രീജ അമേരിക്കയിലും ഡോക്ടര്‍മാരാണ്.
...
പുല്‍വാമ ഭീകരാക്രമണം:കശ്മീരിലെ വിഘടനവാദി നേതാക്കളുടെ സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു
ദില്ലി:പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലെ വിഘടനവാദി നേതാക്കള്‍ക്ക് നല്‍കിയ സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു.ഹൂറിയത്ത് കോണ്‍ഫറന്‍സ് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖ്, അബ്ദുള്‍ ഗനി ഭട്ട്,ബിലാല്‍ ലോന്‍,ഹാഷിം ഖുറേഷി,ഷബീര്‍ ഷാ എന്നിവരുടെ സുരക്ഷയാണ്...
ധീര ജവാന് നാടിന്റെ യാത്രാമൊഴി:വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഹവീല്‍ദാര്‍ വസന്തകുമാറിന്റെ സംസ്‌കാരം നടന്നു
വയനാട്:രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത സൈനികന്
ജന്‍മനാട് കണ്ണീരോടെ വിട നല്‍കി.പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ഹവീല്‍ദാര്‍ വസന്തകുമാറിന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സര്‍ക്കാര്‍ ബഹുമതികളോടെ സംസ്‌കരിച്ചു.തൃക്കൈപ്പറ്റയിലെ വസന്തകുമാറിന്റെ തറവാട് വീടിനു...
‘പൃഥ്വി രാജെന്ന നടനൊപ്പം നിലപാടുകള്‍ എന്നു കൂടെ ഞങ്ങള്‍ ചേര്‍ത്തു വായിച്ചു’..ശബരിമല വിഷയത്തിലെ പൃഥ്വിരാജിന്റെ പ്രതികരണത്തിനെതിരെ സുപ്രീംകോടതി അഭിഭാഷക
തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശനത്തില്‍ ആരും പ്രതീക്ഷിക്കാത്ത രീതിയില്‍ നിലപാടെടുത്ത നടന്‍ പൃഥ്വിരാജിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനമുയരുകയാണ്.പൃഥിരാജിന്റെ ഫേസ്ബുക്ക് പേജിലും പ്രതിഷേധ മുറവിളികള്‍ തുടങ്ങിക്കഴിഞ്ഞു.നടിയെ ആക്രമിച്ച സംഭവത്തിലുള്‍പ്പെടെ എപ്പോഴും സ്ത്രീപക്ഷനിലപാടുകളില്‍ ഉറച്ചു നിന്ന പൃഥ്വിരാജിന്റെ...
കൊട്ടിയൂര്‍ പീഡനക്കേസ്:ഫാ.റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ്; 3 ലക്ഷം രൂപ പിഴയും അടയ്ക്കണം
തലശ്ശേരി:കൊട്ടിയൂരിലെ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ വൈദികന്‍ ഫാ.റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ് വിധിച്ചു.തലശ്ശേരി പോക്സോ കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്.വിവിധ വകുപ്പുകളായി 60 വര്‍ഷമാണ് കഠിന തടവ് വിധിച്ചത്.ശിക്ഷ...
ആലുവയില്‍ വന്‍ മോഷണം:വനിതാ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു
കൊച്ചി:ആലുവയില്‍ വനിതാ ഡോക്ടറെ ബന്ദിയാക്കി സ്വര്‍ണവും പണവും കവര്‍ന്നു.100 പവനും 70,000 രൂപയുമാണ് കവര്‍ന്നത്.ചെങ്ങമനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായ ഗ്രേസ് മാത്യുവിന്റെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്.
രണ്ടുപേര്‍ ചേര്‍ന്ന്...
കൊട്ടിയൂര്‍ പീഡനക്കേസ്:ഫാ:റോബിന്‍ വടക്കുംചേരി കുറ്റക്കാരനെന്ന് കോടതി;ശിക്ഷ അല്‍പസമയത്തിനകം
തലശ്ശേരി:കൊട്ടിയൂരിലെ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ വൈദികന്‍ ഫാ.റോബിന്‍ വടക്കുംഞ്ചേരി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.മറ്റ് ആറ് പ്രതികളെ കോടതി വെറുതെവിട്ടു.പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും.തലശ്ശേരി പോക്സോ കോടതിയാണ് കേസില്‍ വിധിപറഞ്ഞത്.ഫാദര്‍ റോബിന്‍ വടക്കുംചേരിയാണ്...















