Thursday, March 19, 2026

കനക ദുര്‍ഗ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭര്‍ത്താവും ഭര്‍തൃ മാതാവും വീട്ടില്‍ നിന്നിറങ്ങി

പെരിന്തല്‍മണ്ണ:വീട്ടില്‍ തിരിച്ചു കയറാനുള്ള കോടതി വിധിയുമായി കനകദുര്‍ഗ എത്തിയപ്പോള്‍ ഭര്‍ത്താവും ഭര്‍തൃമാതാവും വീട്ടില്‍ നിന്നിറങ്ങി.ശബരിമല ദര്‍ശനത്തിനുശേഷം വീട്ടില്‍ കയറാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് കനക ദുര്‍ഗ നല്‍കിയ പരാതിയില്‍ പുലാമന്തോള്‍ ഗ്രാമ ന്യായാലയത്തിന്റെ ഉത്തരവ് പ്രകാരമാണ്...

സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ:കത്തോലിക്ക സഭ മാര്‍ഗരേഖയ്ക്ക്‌ രൂപം നല്‍കി

കൊച്ചി:അടുത്തകാലത്തായി വൈദികരും ബിഷപ്പുംവരെയുള്‍പ്പെട്ട പീഡനക്കേസുകളില്‍ നാണം കെട്ട് നില്‍ക്കുന്ന കത്തോലിക്ക സഭ സുരക്ഷിതത്വ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി മാര്‍ഗരേഖയ്ക്ക്‌ രൂപം നല്‍കി.കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ലൈംഗീകാതിക്രമങ്ങള്‍ കര്‍ശനമായി തടയണമെന്ന നിര്‍ദേശത്തോടെയാണ് കത്തോലിക്ക മെത്രാന്‍ സമിതി മാര്‍ഗ...

സ്ത്രീത്വത്തെ അപമാനിച്ചെന്ന് മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ പരാതി:മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

ആലപ്പുഴ:സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയില്‍ മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്.സുധാകരന്റെ മുന്‍ പേഴ്‌സണ്‍ സ്റ്റാഫ് അംഗമായ സ്ത്രീ നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്.കേസില്‍ മാര്‍ച്ച് 29-ന് കോടതിയില്‍ ഹാജരാവണമെന്ന് കാണിച്ച് അമ്പലപ്പുഴ ഒന്നാംക്ലാസ്സ്...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് എം ഒ ജോര്‍ജ് കീഴടങ്ങി

വയനാട്:വയനാട് ബത്തേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് പൊലീസില്‍ കീഴടങ്ങി.മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും ബത്തേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ എം ഒ ജോര്‍ജാണ് മാനന്തവാടി ഡിവൈഎസ്പിക്കു കീഴടങ്ങിയത്.പോക്‌സോ,ബലാല്‍സംഗം,ആദിവാസി...

ശബരിമല വിഷയത്തില്‍ സ്ത്രീകളെ അധിക്ഷേപിച്ച കേസ്: നടന്‍ കൊല്ലം തുളസി പോലീസില്‍ കീഴടങ്ങി

കൊല്ലം:ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സ്ത്രീകളെ അങ്ങേയറ്റം അധിക്ഷേപിക്കുന്ന പ്രസ്താവന നടത്തിയതിന് കേസില്‍പ്പെട്ട നടന്‍ കൊല്ലം തുളസി പോലീസില്‍ കീഴടങ്ങി.ചവറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിലാണ് കീഴടങ്ങിയത്.നേരത്തേ കേസില്‍ കൊല്ലം തുളസിയുടെ മുന്‍ കൂര്‍...

കീഴാറ്റൂര്‍ സമരത്തില്‍ നിന്നും വയല്‍ക്കിളികള്‍ പിന്‍മാറി; സുരേഷ് കീഴാറ്റൂരിന്റെ അമ്മയടക്കം സമരക്കാര്‍ ഭൂമിയുടെ രേഖകള്‍ കൈമാറി

കണ്ണൂര്‍:കീഴാറ്റൂരിലെ ബൈപ്പാസിനെതിരായ സമരത്തില്‍ നിന്ന് വയല്‍കിളികള്‍ പിന്മാറുന്നു.സമരനായകനായ സുരേഷ് കീഴാറ്റൂരിന്റെ അമ്മയും സഹോദരിയുമടക്കം സമരക്കാരെല്ലാവരും ഭൂമി ഏറ്റെടുക്കലിന് സമ്മതപത്രം കൈമാറി.ദേശീയപാതാ ബൈപ്പാസിനായി ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിലാണ്...

വ്യാഴാഴ്ച തിരുവനന്തപുരം നഗരത്തിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി

തിരുവനന്തപുരം:തിരുവനന്തപുരം നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഗവ. ഓഫീസുകള്‍ക്കും ഫെബ്രുവരി 7 വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.ബീമാപള്ളി ഉറൂസ് നടക്കുന്നത് കാരണമാണ് അവധി നല്‍കിയത്.

ശബരിമലയില്‍ ദര്‍ശനം നടത്തിയത് രണ്ടു യുവതികള്‍ മാത്രമെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം:ശബരിമലയില്‍ ദര്‍ശനം നടത്തിയത് രണ്ടു സ്ത്രീകള്‍ മാത്രമാണെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍.ശ്രീലങ്കന്‍ സ്വദേശിനി ദര്‍ശനം നടത്തിയതിന് സ്ഥിരീകരണമില്ലെന്നും നിയമസഭയില്‍ അദ്ദേഹം അറിയിച്ചു.സുപ്രീംകോടതി വിധി വന്നതിനു ശേഷം 10 വയസ്സിനും 50 വയസ്സിനും...

പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി;ജീവനക്കാര്‍ക്ക് കെഎസ്ആര്‍ടിസി വ്യാജ പ്രതീക്ഷ നല്‍കിയെന്നും വിമര്‍ശനം

കൊച്ചി:കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ടതിനെതിരെ താല്‍കാലിക ജീവനക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഒഴിവുകള്‍ നികത്തേണ്ടത് പിഎസ്‌സി വഴിയെന്ന് ഹൈക്കോടതി വ്യക്തമാക്കി.എം പാനല്‍ ജീവനക്കാര്‍ക്ക് കെഎസ്ആര്‍ടിസി വ്യാജ പ്രതീക്ഷ നല്‍കിയെന്നും നിയമനത്തില്‍ കടിച്ച് തൂങ്ങി...

മലപ്പുറത്ത് വാഹനാപകടത്തില്‍ സുഹൃത്തുക്കളായ മൂന്നു യുവാക്കള്‍ മരിച്ചു

മലപ്പുറം:പൂക്കോട്ടൂര്‍ അറവങ്കര പള്ളിപ്പടിയില്‍ വാഹനാപകടത്തില്‍ സുഹൃത്തുക്കളായ മൂന്നു യുവാക്കള്‍ മരിച്ചു.മോങ്ങം സ്വദേശി ബീരാന്‍ കുട്ടിയുടെ മകന്‍ ഉനൈസ്, കൊണ്ടോട്ടി സ്വദേശി അഹമദ് കുട്ടിയുടെ മകന്‍ സനൂപ്, മൊറയൂര്‍ സ്വദേശി അബ്ദുല്‍ റസാഖിന്റെ മകന്‍...