ചെന്നിത്തലയും സുധിരനും ആലപ്പാട് സമരവേദിയില്‍:മുഖ്യമന്ത്രി ഇടപെടണമെന്ന് ചെന്നിത്തല;അതിജീവനത്തിനായുള്ള സമരമെന്ന് സുധീരന്‍
ആലപ്പാട്:കരിമണല്‍ ഖനനത്തിനെതിരെ ഒരു നാടിന്റെ പ്രതിഷേധ ഭൂമിയിലേക്ക് കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനം.ഖനനം നിര്‍ത്തുക, ആലപ്പാടിനെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ആരംഭിച്ച പരിസ്ഥിതി സംരക്ഷണസമരം 75-ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് നേതാക്കളുടെ സന്ദര്‍ശനം.പ്രതിപക്ഷനേതാവ് രമേശ്...
അഗസ്ത്യാര്‍കൂട യാത്ര തുടങ്ങി;മല കയറി ചരിത്രം കുറിക്കാന്‍ ധന്യാ സനല്‍
തിരുവനന്തപുരം:അഗസ്ത്യാര്‍കൂട യാത്രയ്ക്ക് തുടക്കമായി.സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതി വിധിക്കുപിന്നാലെ മല കയറി ചരിത്രം സൃഷ്ടിക്കുന്ന ആദ്യ വനിതയാവാന്‍ ധന്യാ സനല്‍.പ്രതിരോധവക്താവായ ധന്യ സനല്‍ ആദ്യദിനത്തില്‍ മല കയറുന്ന സംഘത്തിനൊപ്പമുള്ള ഏക വനിതയാണ്.തീര്‍ത്ഥാടനമല്ല,മറിച്ച് ട്രംക്കിംഗിനോടുള്ള താല്‍പര്യം...
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി;ശബരിമലയില്‍ ഇന്ന് മകരവിളക്ക്
പമ്പ:ശബരിമലയില്‍ ഇന്ന് മകരവിളക്ക്.വൈകുന്നേരത്തോടെ തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തും.6.30ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന തുടങ്ങും.ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയും.7.52നാണ് മകര സംക്രമ പൂജ.പമ്പയില്‍ 40,000 ത്തോളം പേര്‍ മകരജ്യോതി ദര്‍ശനത്തിന് എത്തുമെന്നാണ് കണക്ക്.സന്നിധാനത്ത്...
സര്‍ക്കാരിന്റെ തീരുമാനം വഞ്ചനാപരം:മുന്നോക്ക സംവരണത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ:മുന്നോക്ക വിഭാഗത്തിലെ സംവരണത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വഞ്ചനാപരമെന്നും ഭരണഘടനയ്ക്ക് പുറത്തുള്ള ഒരു സംവരണവും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
...
ഇടുക്കിയില്‍ എസ്‌റ്റേറ്റ് ഉടമയും ജീവനക്കാരനും കൊല്ലപ്പെട്ട നിലയില്‍
ഇടുക്കി: ഇടുക്കി പൂപ്പാറക്കടുത്ത് നടുപ്പാറയില്‍ എസ്‌റ്റേറ്റ് ഉടമയും ജീവനക്കാരനും കൊല്ലപ്പെട്ട നിലയില്‍.കെ കെ എസ്‌റ്റേറ്റ് ഉടമ ജേക്കബ് വര്‍ഗീസ്,ജോലിക്കാരനായ മുത്തയ്യ എന്നിവരാണ് മരിച്ചത്.വെടിയേറ്റ ജേക്കബിന്റെ മൃതദേഹം ഏലത്തോട്ടത്തിലും, മുത്തയ്യയുടെ മൃതദേഹം സ്റ്റോര്‍ റൂമിലുമാണ്...
ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു
മാഹി:പ്രമുഖ ഗാന്ധിയനും ഗാന്ധി പീസ് ഫൗണ്ടേഷന്‍ മുന്‍ സംസ്ഥാന അധ്യക്ഷനുമായ കെ.പി.എ.റഹീം 67 പ്രസംഗിച്ചുകൊണ്ട് നില്‍ക്കെ കുഴഞ്ഞുവീണു മരിച്ചു. മാഹിയില്‍ ഗാന്ധിജി എത്തിയതിന്റെ ഏണ്‍പത്തിയഞ്ചാം വാര്‍ഷിക പരിപാടിയില്‍ വച്ചായിരുന്നു സംഭവം.കൗണ്‍സില്‍ ഓഫ്...
മുഖ്യമന്ത്രി പങ്കെടുത്തില്ല;ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ താരങ്ങളായി ബിന്ദുവും കനകദുര്‍ഗയും
കൊച്ചി:ശബരിമലയില്‍ ദര്‍ശനം നടത്തി വാര്‍ത്തകളിലിടം പിടിച്ച ബിന്ദുവും കനക ദുര്‍ഗയും കൊച്ചിയില്‍ നടക്കുന്ന 'ആര്‍പ്പോ ആര്‍ത്തവം' പരിപാടിയുടെ വേദിയിലെത്തി.ശബരിമല കയറിയശേഷം നാട്ടില്‍ തിരിച്ചെത്താതെ പോലീസ് സംരക്ഷണയില്‍ കഴിയുകയായിരുന്ന ബിന്ദുവും കനക ദുര്‍ഗയും ആദ്യമായാണ്...
സാമ്പത്തിക സംവരണ ബില്‍:കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ച് എന്‍.എസ്.എസ്.;ബിജെപിയും എന്‍എസ്എസും അണ്ണനും തമ്പിയുമെന്ന് വെള്ളാപ്പള്ളി
തിരുവനന്തപുരം:സാമ്പത്തിക സംവരണ ബില്‍ നടപ്പാക്കിയ കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അഭിനന്ദിച്ചുകൊണ്ട് എന്‍എസ്എസ് കത്തയച്ചു.മുന്‍പ് പല സര്‍ക്കാരുകള്‍ക്ക് മുന്‍പിലും എന്‍.എസ്.എസ് അവതരിപ്പിച്ച ആവശ്യം അംഗികരിച്ച കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിക്കേണ്ടത് ഉത്തരവാദിത്വമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി...
എസ്ബിഐ ഓഫീസ് ആക്രമണം:റിമാന്‍ഡിലായ എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ക്ഷന്‍
തിരുവനന്തപുരം:ദേശീയ പണിമുക്കു ദിനത്തില്‍ സ്റ്റാച്യൂവിലെ എസ്ബിഐ ഓഫീസ് ആക്രമണക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ടു പ്രതികള്‍ക്ക് സസ്‌പെന്‍ഷന്‍. ജില്ലാ ട്രഷറി ഓഫീസിലെ ക്ലര്‍ക്കും എന്‍ജിഒ യൂണിയന്‍ ഏരിയാ സെക്രട്ടറിയുമായ അശോകന്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ...
കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചു
കൊല്ലം:കൊട്ടാരക്കരയില്‍ വാഹനാപകടത്തില്‍ 5 പേര്‍ മരിച്ചു.കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വടശ്ശേരിക്കര സ്വദേശികളായ സ്മിത,ഹര്‍ഷ,മിനി,അഞ്ജന,അരുണ്‍ എന്നിരാണ് മരിച്ചത്. എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്.മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു.
...
















