പടയൊരുക്കം: ശംഖുമുഖത്ത് നാളെ നടക്കാനിരുന്ന സമാപന സമ്മേളനം മാറ്റി
തിരുവനന്തപുരം: തലസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയുടെ നാളെ നടക്കാനിരുന്ന സമാപന ചടങ്ങ് മാറ്റിവെച്ചു. മറ്റൊരു ദിവസം പിന്നീട് അറിയിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി....
ഓഖി ചുഴലിക്കാറ്റ് കേരള തീരത്തേക്ക്, സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങള്‍
തിരുവനന്തപുരം: കനത്ത മഴയ്ക്ക് പിന്നാലെ കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഓഖി ചുഴലിക്കാറ്റ് കേരളതീരത്തേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയ്ക്കാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്.
മണിക്കൂറില്‍ 75കിലോമീറ്ററോളമാണ് കാറ്റിന്റെ വേഗത....
കൊച്ചിയില്‍ വിദ്യാര്‍ഥികളെ കുത്തിപരിക്കേല്‍പ്പിച്ച ബസ് ജീവനക്കാരന്‍ പോലീസ് കസ്റ്റഡിയില്‍
കൊച്ചി: ബസില്‍ കയറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ബസ് ജീവനക്കാരന്‍ വിദ്യാര്‍ഥികളെ കുത്തി പരിക്കേല്‍പ്പിച്ചു. കൊച്ചി മരട് ഐ ടി ഐയിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്വകാര്യ ബസ് ജീവനക്കാരന്റെ കുത്തേറ്റത്. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്....
എം.എം. ഹസന്‍ അനുശോചിച്ചു
തിരുവനന്തപുരം: മുന്‍ മന്ത്രിയും പ്രമുഖ സിപിഎം നേതാവുമായിരുന്ന ഇ.ചന്ദ്രശേഖരന്‍ നായരുടെ നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ അനുശോചിച്ചു.
മികച്ച പാര്‍ലമെന്റേറിയനും പ്രഗത്ഭനായ ഭരണാധികാരി യുമായിരുന്ന ഇ.ചന്ദ്രശേഖരന്‍ നായരുടെ നിര്യാണത്തിലൂടെ ആദര്‍ശധീരനായ രാഷ്ട്രീയ നേതാവിനെയാണ് നമുക്ക്...
ഭക്ഷ്യവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന്: എം.എം.ഹസന്‍
തിരുവനന്തപുരം: ഭക്ഷ്യവകുപ്പ് അടിയന്തരമായി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും വിലക്കയറ്റം നിയന്ത്രിക്കാന്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍.
രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കുന്നതിലും പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിലും ഭക്ഷ്യവകുപ്പ് ദയനീയമായി പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
കേരള ചരിത്രത്തിലാദ്യമാണ്...
ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
തൃശൂര്‍: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസില്‍ അഭിഭാഷകന്‍ സി.പി. ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു. കൂട്ടുപ്രതികളായ ആറു പേരും റിമാന്‍ഡില്‍ തുടരുകയാണ്.
സി.പി. ഉദയഭാനുവിനെതിരെയുള്ളത്...
മുന്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു
തിരുവനന്തപുരം: മുന്‍മന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ ഇ ചന്ദ്രശേഖരന്‍ നായര്‍(89) അന്തരിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ആശുപത്രിയില്‍ വച്ചാണ് ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അന്ത്യം. സിപിഐ അംഗമായിരുന്ന അദ്ദേഹം...
മന്ത്രി എം.എം മണിക്കെതിരെ പരസ്യ ആരോപണം; സി.പി.എം നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ഡീന്‍കുര്യാക്കോസ്
തിരുവനന്തപുരം: മന്ത്രി എം.എം മണിയെക്കുറിച്ചുള്ള സി.പി.ഐയുടെ പരസ്യ ആരോപണത്തില്‍ സി.പി.എം നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍കുര്യാക്കോസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സി.പി.ഐയുടെ ഇടുക്കി ജില്ലാ സെക്രട്ടറി ജില്ലയിലെ എല്‍.ഡി.എഫിന്റെ കണ്‍വീനര്‍...
മോശം ഭക്ഷണം, കാര്യവട്ടത്ത് വിദ്യാര്‍ത്ഥികള്‍ ഉപരോധത്തില്‍:അധികൃതര്‍ നോക്കുക്കുത്തികളോ?
പവിത്ര ജെ ദ്രൗപതി
കാര്യവട്ടം: കേരള യൂണിവേഴ്‌സിറ്റിയുടെ കാര്യവട്ടം ക്യാമ്പസിലെ ലേഡീസ് ഹോസ്റ്റലില്‍ മോശം ഭക്ഷണം വിതരണം ചെയ്തതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസ് ഉപരോധിക്കുന്നു.
ഇന്നലെ വൈകീട്ട് ലേഡീസ് ഹോസ്റ്റലിന്റെ ന്യൂബ്ലോക്കില്‍ ചായയ്‌ക്കൊപ്പം വിതരണം ചെയ്ത...
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മലയാളത്തിന് അഭിമാനനേട്ടം , പാര്‍വതി മികച്ച നടി; ടേക്ക് ഓഫിന് പ്രത്യേക പുരസ്‌കാരം
നിസാര്‍ മുഹമ്മദ്
പനാജി: ഗോവയില്‍ ഇന്നലെ സമാപിച്ച അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട പാര്‍വതിയും പ്രത്യേക പുരസ്‌കാരം നേടിയ ടേക്ക് ഓഫും മലയാളത്തിന് അഭിമാനമായി. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ്...