Wednesday, November 27, 2024

ഫോണ്‍ കെണി വിവാദം: ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: മംഗളം ചാനല്‍ മന്ത്രി ശശീന്ദ്രനെ കുടുക്കിയതാണെന്നും ഫോണ്‍കെണി ആസുത്രണം ചെയ്ത മംഗളം ചാനല്‍ മേധാവി ആര്‍.അജിത്കുമാറിനെതിരെ കര്‍ശന നടപടി എടുക്കണമെന്നും ജസ്റ്റിസ് പി.എസ്. ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട്. വാണിജ്യ താത്പര്യം കണക്കിലെടുത്താണ് ചാനല്‍...

ജാമ്യ വ്യവസ്ഥയില്‍ ഇളവ്: ദിലീപിന് വിദേശത്ത് പോവാന്‍ അനുമതി

കൊച്ചി: നടന്‍ ദിലീപിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ്. ആറ് ദിവസത്തേക്ക് പാസ്‌പോര്‍ട്ട് വിട്ട് നല്‍കാനും വിദേശത്ത് പോവാനും കോടതി അനുമതി നല്‍കി. തന്റെ ദേ പുട്ടിന്റെ ദുബായ് കരാമയിലെ ശാഖ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍...

പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയുടെ നിര്യാണത്തില്‍ കെപിസിസി അനുശോചിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയുടെ നിര്യാണത്തില്‍ കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ അനുശോചിച്ചു. മികച്ച കേന്ദ്രമന്ത്രിയും ബംഗാളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പേടി സ്വപ്നമായിരുന്നു അദ്ദേഹം. മുന്‍ഷിയുടെ ശ്രമഫലമായാണ് രാജ്യവ്യാപകമായി...

മുഖ്യമന്ത്രിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന കോടതി പരാമര്‍ശം ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിയെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി. കേരളാ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മുന്‍ അംഗം കെ എസ് ശശികുമാറാണ് ക്വോ വാറണ്ടോ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്....

നടി ആക്രമിക്കപ്പെട്ട കേസില്‍ മതിയായ തെളിവുകള്‍ ശേഖരിക്കാനായി: റൂറല്‍ എസ് പി

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസില്‍ മതിയായ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസിന് സാധിച്ചിട്ടുണ്ടെന്ന് റൂറല്‍ എസ് പി എ വി ജോര്‍ജ്. കേസില്‍ നാളെ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുന്ന സാഹചര്യത്തില്‍ തികഞ്ഞ ആത്മവിശ്വാസമാണുള്ളതെന്നും അദ്ദേഹം ഒരു സ്വകാര്യ...

മീസല്‍സ് റൂബല്ല വാക്‌സിന്‍; കുപ്രചരണത്തിനെതിരെ കര്‍ശന നടപടി

തിരുവനന്തപുരം: മീസില്‍സ് റുബെല്ല വാക്‌സിനെതിരെ പ്രചരണം നടത്തിയാല്‍ കര്‍ശന നടപടി എടുക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. വാക്‌സിനെതിരെ പ്രചരണം നടത്തുന്നവരെ ക്രിമിനല്‍ കേസ് ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. ഇതിനായി...

മാണിക്ക് വേണ്ടി വലവിരിച്ച് സി.പി.എം; സി.പി.ഐയെ പുകച്ചു ചാടിക്കാന്‍ തന്ത്രം

നിസാര്‍ മുഹമ്മദ്‌ തിരുവനന്തപുരം: മുന്നണിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും സി.പി.ഐയെ പുകച്ചു പുറത്തുചാടിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ ഇടതുപാളയത്തിലെത്തിക്കാന്‍ സി.പി.എം ശ്രമം തുടങ്ങി. സി.പി.എമ്മിലെ ഉന്നത നേതാക്കള്‍ കെ.എം മാണിയുമായി ഫോണില്‍...

അമ്മയെ കൊന്ന മകന് ജീവപര്യന്തം ശിക്ഷ

തിരുവനന്തപുരം: അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തിരുവനന്തപുരം പൂന്തുറ പാര്‍ക്കിന് സമീപം പള്ളിവിളാകം വീട്ടില്‍ ഫ്രാന്‍സിസിനാണ് തിരുവനന്തപുരം നാലാം അഡീഷണല്‍ സെഷന്‍സ് കോടതി...

തോമസ് ചാണ്ടിയുടെ രാജി താമസിച്ചുപോയെന്ന് ബാലകൃഷ്ണപിള്ള 

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ കാലതാമം ഉണ്ടായെന്നും രാജി കുറേക്കൂടി നേരത്തെയായിരുന്നെങ്കില്‍ പല വഴക്കും വക്കാണങ്ങളും ഒഴിവാക്കാമായിരുന്നുവെന്നും കേരളാ കോണ്‍ഗ്രസ്-ബി സംസ്ഥാന ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. അദ്ദേഹം അഴിമതിക്കാരനല്ല. അധ്വാനിച്ചു പണം...

ഗെയില്‍ സമരക്കാര്‍ക്ക് നേരെ പൊലീസ് നരനായാട്ട്;  ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സുധീരന്റെ കത്ത്

  തിരുവനന്തപുരം: മുക്കത്ത് ഗെയില്‍ പാചകവാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന നടപടിക്കെതിരെ പ്രതിഷേധിച്ച ജനങ്ങള്‍ക്ക് നേരെ പൊലീസ് നടത്തിയ നരനായാട്ടിനെക്കുറിച്ച് ജൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വി.എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി. യാതൊരു പ്രകോപനവുമില്ലാതെ...