Monday, November 25, 2024

കേരളത്തിലെ കായിക പ്രേമികള്‍ക്ക് ഫിഫയുടെ അഭിനന്ദനം

തിരുവനന്തപുരം: കേരളത്തിലെ കായികപ്രേമികള്‍ക്ക് ഫിഫയുടെ അഭിനന്ദനം. അണ്ടര്‍ 17 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സംഘാടന മികവിനെയും അഭിനന്ദിച്ച് ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി കത്തയച്ചു. ഫിഫ മത്സരങ്ങള്‍ നടത്തുന്നതിനായുള്ള പ്രയത്‌നത്തില്‍ കേരളം മികച്ച്...

നോളജ് സിറ്റിയെ നയിക്കാന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ട്

തിരുവനന്തപുരം: ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാഷ്ട്രത്തിന് സമര്‍പ്പിക്കുന്ന ടെക്‌നോസിറ്റി ഒന്നാംഘട്ടത്തിലെ പ്രമുഖ വിഭാഗമായ നോളജ് സിറ്റിയെ നയിക്കാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് കേരള (ഐഐഐടിഎംകെ) തയാറെടുക്കുന്നു....

സര്‍വീസ് മേഖല അഴിമതി മുക്തമല്ലെന്ന് മുഖ്യമന്ത്രി; ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: കേരളത്തിലെ സര്‍വീസ് മേഖലയാകെ അഴിമതി മുക്തമാണെന്ന് പറയാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ ശൈലികളും മാമൂലുകളും പൂര്‍ണ്ണമായി അവസാനിച്ചിട്ടില്ല. അഴിമതി കണ്ടില്ലെന്ന് നടിക്കരുത്. ശക്തമായി ഇടപെടണം. താഴെ തലത്തില്‍ വില്ലേജ്...

ജനജാഗ്രതാ യാത്രയില്‍ കരിപുരണ്ട് സി.പി.എം

നിസാര്‍ മുഹമ്മദ്‌ തിരുവനന്തപുരം: ഇടതുമുന്നണി നടത്തുന്ന ജനജാഗ്രതാ യാത്രയ്ക്കിടെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കള്ളക്കടത്ത് കേസിലെ പ്രതിയുടെ കാറില്‍ സഞ്ചരിച്ച് വിവാദത്തില്‍ കുടുങ്ങിയതോടെ സി.പി.എം വലിയ രാഷ്ട്രീയ പ്രതിസന്ധിയിലായി. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ...

ഗൗരിയുടെ മാതാപിതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും

കൊല്ലം: ട്രിനിറ്റി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത ഗൗരിയുടെ മാതാപിതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും. രാവിലെ 11 മണിക്കാണ് കൂടികാഴ്ച. ഗൗരിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായി എന്നാണ്...

മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള(77) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 7.40 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍...

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പൊതുവിദ്യാലയങ്ങളെ കാവി വല്‍ക്കരിക്കുന്നു: കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്

തിരുവനന്തപുരം: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് പൊതുവിദ്യാലയങ്ങളെ കാവി വല്‍ക്കരിക്കുന്നുവെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ വിപുലമായി സംഘടിപ്പിക്കുവാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത് ഇതിനുദാഹരണമാണ്.പൊതു...

സി.പി.എമ്മുകാരുടെ കൂട്ടുകാര്‍ ആരൊക്കെയെന്ന് തെളിഞ്ഞു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കള്ളക്കടത്തു പ്രതിയുടെ കാറില്‍ സഞ്ചരിച്ച് എന്തുതരം ജാഗ്രതാ യാത്രയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല. ജനജാഗ്രതാ യാത്രയ്ക്ക് കോടിയേരി ബാലകൃഷ്ണന്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ...

തദ്ദേശസ്വയംഭരണ ഓംബുഡ്‌സ്മാന്‍ ഓഫീസ് നാഥനില്ലാക്കളരി: ഓംബുഡ്‌സ്മാന്‍ വിരമിച്ചിട്ട് മൂന്ന് മാസം

എ.ആര്‍.ആനന്ദ്തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, അവയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, ജീവനക്കാര്‍, അദ്ധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ എന്നിവരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഭരണപരമായ വീഴ്ചകളേയും അഴിമതികളെയും കുറിച്ച് അന്വേഷിക്കുകയും അതിന്‍മേല്‍ നടപടിയും കൈയ്‌ക്കൊള്ളുകയും...

ഗൗരി നേഘയെ ഇംഗ്ലീഷ് അധ്യാപിക മാനസികമായി പീഡിപ്പിച്ചിരുന്നെന്നും പൊതുപരീക്ഷ എഴുതിക്കില്ലെന്നും ഭീഷണിപ്പെടുത്തിയിരുന്നെന്നും പിതാവ്

കൊല്ലം: സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍നിന്നു ചാടി പത്താം ക്ലാസ് വിദ്യാര്‍ഥി ആത്യമഹത്യ ചെയ്തത് അധ്യാപിക ക്രസന്‍സ് നെവിന്റെ മാനസിക പീഢനത്തില്‍ മനംനൊന്തെന്ന് പിതാവ് പ്രസന്നകുമാര്‍. ഒന്‍പതാം ക്ലാസ് മുതല്‍ അധ്യാപിക പീഡിപ്പിച്ചിരുന്നെന്നും ഇന്റേണല്‍ മാര്‍ക്ക്...